'പ്രതിഷേധം കടുപ്പിച്ചാൽ രണ്ടുണ്ട് ഗുണം'. ഗവർണർക്കെതിരായ എസ്.എഫ്.ഐ സമരം. ആരോഗ്യവകുപ്പിനെതിരായ പ്രതിപക്ഷ പ്രതിഷേധം വഴിതിരിക്കാനെന്ന് ആരോപണം. സമരക്കാർ സർവ്വകലാശാല ആസ്ഥാനത്തേക്ക് തള്ളിക്കയറിയിട്ടും പൊലീസ് നടപടിയുണ്ടാവാതിരുന്നത് ഇതിന്റെ ഭാഗമെന്നും സൂചന. ഒന്നര മണിക്കൂർ നേരം കേരള സർവ്വകലാശാല ആസ്ഥാനം മുൾമുനയിൽ. ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ പ്രതിഷേധം തുടരാൻ എസ്.എഫ്.ഐ

New Update
governor

തിരുവനന്തപുരം : ഭാരതാംബ ചിത്ര വിവാദത്തെ തുടർന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരായ പ്രതിഷേധം എസ്.എഫ്.ഐ കടുപ്പിച്ചതിന് പിന്നിൽ സി.പി.എം ബുദ്ധികേന്ദ്രങ്ങളെന്ന് സൂചന. ആർ.എസ്.എസ് വിരുദ്ധത ഉയർത്തിയുള്ള ഗവർണറുടെ കാവിവത്ക്കരണത്തിനെതിരായ സമരമായി ഇത് വ്യാഖ്യാനിക്കപ്പെടുമ്പോഴും ആരേഗ്യവകുപ്പിനെതിരെ നിലവിൽ ഉയർന്നിട്ടുള്ള പ്രതിഷേധം കൂടി ഇതിലേക്ക് വഴിതിരിക്കാനുള്ള സി.പി.എം നീക്കമെന്നും ആരോപണമുയർന്നിട്ടുണ്ട്. 

Advertisment

kerala governor

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച് നടത്തിയ പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സർവ്വകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മേൽ സസ്‌പെന്റ് ചെയ്തത് മുതലാണ് എസ്.എഫ്.ഐ പ്രതിഷേധം കടുപ്പിച്ചത്. ഗവർണറെയും വൈസ് ചാൻസിലറെയും എതിർത്തു കൊണ്ടുള്ള എസ്.എഫ്.ഐ പ്രതിഷേധം കേരള സർവ്വകലാശാലയെ കാവിവത്ക്കരിക്കുന്നതിന്റെ ഭാഗമായാണെന്ന് പറയുമ്പോഴും ആരോഗ്യ വകുപ്പിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും ആരോപണമുയർന്നു കഴിഞ്ഞു.

sfi Untitled

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വലിയ സംഘമായി എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ സർവ്വകലാശാല ആസ്ഥാനത്തേക്ക് ഇരച്ചു കയറിയിട്ടും പൊലീസ് നടപടിയെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു. ഇതോടെ പ്രതിഷേധം വഴിവിട്ട രീതിയിലാവുകയും ചെയ്തു. മൂന്ന് മണിക്കൂറോളം അക്ഷരാർത്ഥത്തിൽ സർവ്വകലാശാല ആസ്ഥാനം എസ്.എഫ്.ഐയുടെ നിയന്ത്രണത്തിലായിരുന്നു. 

Governor bharathaamma

എസ്.എഫ്.ഐ വലിയ തോതിൽ പ്രകോപനം സൃഷ്ടിച്ചിട്ടും പൊലീസ് മൗനിബാബയായി നോക്കി നിൽക്കുകയായിരുന്നു. പിന്നീട് ഓരോ പ്രവർത്തകനെയായി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടും എസ്.എഫ്.ഐ നേതൃത്വം വഴങ്ങാൻ തയ്യാറായില്ല. ഇത്തേുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നേരിട്ടെത്തി എസ്.എഫ്.ഐ നേതാക്കളുമായി സംസാരിച്ചതിനെ തുടർന്നാണ് നിലവിലെ ്രപതിഷേധം അവസാനിപ്പിക്കാൻ എസ്.എഫ്.ഐ നേതൃത്വം തയ്യാറായത്.

ഇന്നലെ വരെ ആരോഗ്യ മന്ത്രിക്കും വകുപ്പിനുമെതിരായ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴങ്ങിയ കേരളത്തിൽ ഇന്ന് രാഷ്ട്രീയ സമരത്തിന്റെ രൂപം മാറുന്നതാണ് കേരളം കണ്ടത്. നിലവിൽ ഗവർണർക്കെതിരായ ്രപതിഷേധം കടുപ്പിക്കാൻ ഇടത് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയും രംഗത്തിറങ്ങുമെന്നാണ് സഅൂചന. ഇതിന് പിന്നാലെ പ്രത്യക്ഷ സമരവുമായി സി.പി.എമ്മും രംഗത്തിറങ്ങിയേക്കും.

Advertisment