തിരുവല്ലയിൽ തമ്മിലടി. തിരുവല്ല സീറ്റിനെ ചൊല്ലി കേരളകോൺഗ്രസിൽ തമ്മിലടി. വർഗീസ് മാമനെ സ്ഥാനാർത്ഥിയായി ആരും പ്രഖ്യാപിച്ചിട്ടില്ലെന്ന് പാർട്ടി ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ. ഗ്രൂപ്പ് പേരിൽ കലങ്ങി പാർട്ടി. ഇക്കുറിയും തോൽവി സംഭവിക്കുമോ എന്ന ആശങ്കയിൽ കോൺഗ്രസ്

യു.ഡി.എഫിന് വിജയസാധ്യത ഏറെയുള്ള സീറ്റ് കേരളകോൺഗ്രസിലെ ഗ്രൂപ്പ് പോര് മൂലം 2006 മുതൽ മുന്നണിക്ക് കിട്ടാക്കനിയാണ്

New Update
thiruvalla

തിരുവല്ല : നിർണായകമായ  നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവല്ല സീറ്റ് വീണ്ടും യു.ഡി.എഫിൽ കീറാമുട്ടിയാകുന്നു. യു.ഡി.എഫിന് വിജയസാധ്യത ഏറെയുള്ള സീറ്റ് കേരളകോൺഗ്രസിലെ ഗ്രൂപ്പ് പോര് മൂലം 2006 മുതൽ മുന്നണിക്ക് കിട്ടാക്കനിയാണ്. നിലവിലും അതേ അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സൂചന. മണ്ഡലത്തിൽ മത്സരിക്കാൻ കേരളകോൺഗ്രസ് തയ്യാറെടുക്കുമ്പോൾ ഇക്കുറി സീറ്റ് തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തിറങ്ങിക്കഴിഞ്ഞു.

Advertisment

2006 വരെ നിലവിലുണ്ടായിരുന്ന കല്ലൂപ്പാറ അസംബ്ലി മണ്ഡലം കൂടി ഉൾപ്പെടുത്തിയതാണ് നിലവിലെ തിരുവല്ല മണ്ഡലം. യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു വന്നിരുന്ന കല്ലൂപ്പാറ കൂടി ഉൾപ്പെട്ടിട്ടും കേരളകോൺഗ്രസിലെ നേതാക്കളുടെ പോരാണ് തിരുവല്ല നഷ്ടമാക്കുന്നതെന്നാണ് വാദമുയരുന്നത്. ഇരു മണ്ഡലങ്ങളും ഒന്നായ ശേഷം 2011ൽ വിക്ടർ.ടി. തോമസ് മത്സരിക്കുന്ന സമയത്ത് കേരള കോൺഗ്രസിലെ ശാക്തിക ചേരികളുടെ വടംവലിയിൽ തിരുവല്ല പരാജയപ്പെടുകയായിരുന്നു. പിന്നീട് ഇന്നേ വരെ യു.ഡി.എഫിന് അവിടെ നിന്നും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. 2006 മുതൽ വിവിധ ജനതാദളുകളുടെ കൈവശമുണ്ടായിരുന്ന സീറ്റിൽ ഇപ്പോഴും മാത്യു.ടി.തോമസ് അജയ്യനായി തുടഡരുകയാണ്.

നിലവിൽ അവിടെ മത്സരിക്കാൻ കച്ചകെട്ടിയിട്ടുള്ള പാർട്ടി ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ചെയർമാനുമായ വർഗീസ് മാമനെതിരെയാണ് കേരളകോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുള്ളത്. വർഗീസഎ് മാമനെ സ്ഥാനാർത്ഥിയായി അവിടെ ആരും പ്രഖ്യാപിച്ചിട്ടില്ലെന്ന് പാർട്ടിയിലെ മുതിർന്ന നേതാവും ഉന്നതാധികാര സമിതിയംഗവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയുമായ കുഞ്ഞുകോശി പോൾ തുറന്നടിച്ചിരിക്കുകയാണ്. കേരളകോൺഗ്രസ് ചിലർക്ക് പേമെന്റ് സീറ്റ് നൽകുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

വർഗീസ് മാമന് സീറ്റ് ലഭിക്കുവാൻ കേരളകോൺ്രഗസിലെയും കോൺ്രഗസിലെയും ചില ഉന്നത നേതാക്കൾക്ക് അദ്ദേഹം പണം നൽകിയിട്ടുണ്ടെന്ന ആരോപണവും പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി പരാജയപ്പെടാനുണ്ടായ കാരണങ്ങളും ഉയർന്ന് വന്നിട്ടുണ്ട്. സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധവികാരം നിലനിൽക്കുന്നതിനിടയിലും തമ്മിലടി മൂലം ഇക്കുറിയും യു.ഡി.എഫിന് സീറ്റ് നഷ്ടമാകുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. തിരുവല്ല സീറ്റ് തിരിച്ചെടുക്കണമെന്ന വാദം ഇതോടെ കോൺഗ്രസ് ശക്തപ്പെടുത്തുകയാണ്. നിർണായക തിരഞ്ഞെടുപ്പിൽ ഓരോ സീറ്റും വിജയിക്കേണ്ട സാഹചര്യമുണ്ടെന്നും അതുകൊണ്ട് കോൺഗ്രസിന് തിരുവല്ല സീറ്റ് നൽകണമെന്നുമാണ് തിരുവല്ല, മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റികൾ ആവശ്യപ്പെടുന്നത്.  

എന്നാൽ ഏകപക്ഷീയമായി ഒരു സീറ്റും വിട്ട് നൽകാൻ കേരളകോൺഗ്രസ് തയ്യാറല്ലെന്ന് പാർട്ടി ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പി.ജെ ജോസഫ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവസാനവട്ട ചർച്ചകളിൽ തിരുവല്ല വിട്ട് നൽകാൻ തയ്യാറായാൽ പകരം ജില്ലയിൽ തന്നെ മറ്റൊരു സീറ്റ് അവർക്ക് നൽകേണ്ടി വരുമെന്നും വാദമുണ്ട്.

Advertisment