/sathyam/media/post_banners/X3cS96Lo2HDhpGGmAJHx.jpg)
കോട്ടയം: സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളുടെ ലഹരി ഉപയോഗം, തടയാന്‍ മാര്‍ഗമില്ല.. ആരോപണം ഉയര്‍ത്തി കായംകുളം എം.എല്‍.എ യു. പ്രതിഭാ. നിയമസഭയിലാണു ലഹരിക്കെതിരെ പല പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും സ്‌കൂളുകളില്‍ ഫലപ്രദമായി നടപ്പാകുന്നില്ലെന്നു എം.എൽ.എ കുറ്റപ്പെടുത്തിയത്.
വേണ്ടത്ര പരിശോധന നടത്തിയാണോ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് എന്നു പരിശോധിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. എം.എല്‍.എയുടെ മകനെയും സുഹൃത്തുക്കളെയും പൊതുയിടത്തില്‍വെച്ചു കഞ്ചാവു വലിക്കുന്നതിടെ പിടികൂടിയത് അടുത്തിടെയാണ്.
എന്നാല്‍, എക്‌സൈസ് സംഘം ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും കഞ്ചാവ് പിടി കൂടിയിട്ടില്ലെന്നുമാണ് എം.എല്‍.എയും മകനും പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് എം.എല്‍.എയുടെ നിയമസഭയിലെ പ്രസംഗം.
എല്‍.എല്‍.എയുടെ വാക്കുകള്‍ യുവാക്കളിലും കുട്ടികളിലും ലഹരി മാഫിയ പിടി മുറുക്കുന്ന എന്നുള്ള യാഥ്യാര്‍ഥ്യം തുറന്നു കാട്ടുന്നതാണ്. പത്തും പതിനഞ്ചും വയസില്‍ കുട്ടികള്‍ ലഹരി ഉപയോഗിച്ചു തുടങ്ങുന്നു എന്നാണു സമീപകാല പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സ്‌കൂളുകളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള പദ്ധതികള്‍ സംസ്ഥാനത്ത് ഏറെയുണ്ട്.
സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി ഉപയോഗം തടയാന്‍ പോലീസും എക്‌സൈസും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ആവശ്യം ഉയരുകയും പോലീസും എക്‌സൈസും കിണഞ്ഞു ശ്രമിച്ചിട്ടും ഫലമില്ലാത്ത അവസ്ഥയുണ്ട്. ഇപ്പോള്‍ ലഹരി ഉപയോഗത്തില്‍ പലയിടങ്ങളിലും പെണ്‍കുട്ടികളും സജീവമാകുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ലഹരി മരുന്ന് ഉപയോഗത്തിനടിമയായ കുട്ടിയ അതില്‍ നിന്നു മോചിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നിലും സര്‍ക്കാര്‍ പരാജയപ്പെടുന്നുണ്ട്. സാധാരണ ഡീ അഡിക്ഷന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്ന ഇത്തരം കുട്ടികളുടെ മാനസികാവസ്ഥ ചികിത്സാനന്തരം പഴയതിലും മോശപ്പെട്ടതായുള്ള സംഭവങ്ങളും കണ്ടു വരുന്നുണ്ട്.
ഓരോ ജില്ലാ ആസ്ഥാനങ്ങളിലും കുട്ടികള്‍ക്കു മാത്രമായി ഡീ അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലഹരിമുക്തി ചികിത്സ കഴിഞ്ഞ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ചും ബന്ധപ്പെട്ടവര്‍ക്കു കാര്യമായ അറിവില്ലെന്നും ആരോപണം ഉണ്ട്. സംസ്ഥാനത്തിന്റെ അവസ്ഥ ഇങ്ങനെയാണെന്നിരിക്കെയാണു യു. പ്രതിഭ എം.എല്‍.എ ആരോപണം ഉയര്‍ത്തിയത്.
അതേ സമയം മകനെതിരായ ആരോപണങ്ങളില്‍ എം.എല്‍.എയുടെ വാദങ്ങള്‍ തള്ളി എഫ്.ഐ.ആര്‍. പകര്‍പ്പ് പുറത്തു വന്നിരുന്നു. കേസില്‍ ഒന്‍പതാം പ്രതിയാണു യു. പ്രതിഭയുടെ മകന്‍ കനിവ്. സംഘത്തില്‍ നിന്ന് 3ഗ്രാം കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന 500 മില്ലീ ലിറ്റര്‍ പുകയില മിശ്രിതം എന്നിവ കണ്ടെടുത്തതായി എക്‌സൈസ് റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍, എക്‌സൈസ് വാദം എല്‍.എല്‍.എയും മകനും തള്ളിയിരുന്നു. മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വാസമെന്നും വലിയ വേട്ടയാടലാണു ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്നും എം.എല്‍.എ കഴിഞ്ഞ ജനുവരിയില്‍ പറഞ്ഞിരുന്നു. കേസ് എടുത്ത എക്‌സൈസ് ഉദ്യോഗസ്ഥനെ 48 മണിക്കൂര്‍ കഴയും മുന്‍പേ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.