'മലയാളിയെ മലയാളിയാക്കുന്ന ചിലതുണ്ട്'; പുതിയ പരസ്യചിത്രവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

New Update
south indian bank-2

കൊച്ചി: ചിങ്ങപ്പുലരികളെത്തി. പൂവിളികളുയർന്നു. മലയാളികളുടെ ആഗോള ഉത്സവമായ പൊന്നോണത്തെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങിക്കഴിഞ്ഞു. ഗൃഹാതുര സ്മരണകളെ മനസിൽ താലോലിക്കുമ്പോഴും പുതിയ കാലത്തിന്റെ മേമ്പൊടിയോടെ മലയാളി മനസറിഞ്ഞ് ആഘോഷിക്കുന്ന ഓണനാളുകളിൽ പങ്കുചേരാൻ കേരളത്തിന്റെ സ്വന്തം സൗത്ത് ഇന്ത്യൻ ബാങ്കും. ആഘോഷങ്ങളുടെ ഭാഗമായി, ബന്ധങ്ങൾ ഒത്തുചേരുന്നിടം സ്വർഗ്ഗമെന്ന് പ്രതിപാദിക്കുന്ന, ഹൃദയഹാരിയായ പരസ്യ ചിത്രം സൗത്ത് ഇന്ത്യൻ ബാങ്ക് പുറത്തിറക്കി.

അന്യനാട്ടിൽ ജോലിയുള്ള യുവതി തിരുവോണം നാളിൽ വീട്ടിൽ വന്നു ചേരുന്നിടത്തുനിന്നാണ് പരസ്യം ആരംഭിക്കുന്നത്. ഓണത്തിന് നാട്ടിൽ വരുവാൻ കഴിയില്ലെന്ന് അറിയിച്ച അവളുടെ അപ്രതീക്ഷിത സന്ദർശനം കുടുംബാംഗങ്ങൾക്കിടയിൽ സന്തോഷമുണർത്തുന്നു. പിറ്റേന്ന് പുലർച്ചെ അണിഞ്ഞൊരുങ്ങി, തിരുവോണത്തപ്പനെ പ്രതിഷ്ഠിച്ച്, പൂക്കളമിട്ട്, ഓണസദ്യ ആസ്വദിച്ചു, ഓണക്കളികളിൽ പങ്കെടുക്കുന്ന അവൾ, വരാൻ സാധിച്ചില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനേ എന്നു പറയുന്നിടത്താണ് പരസ്യചിത്രം അവസാനിക്കുന്നത്.

Advertisment

ആഘോഷങ്ങളുടെ ഓരോ ഘട്ടങ്ങളിലും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ അവളെ സഹായിക്കുന്നുണ്ട്. ലോകത്തെവിടെയാണെങ്കിലും ഓണനാളുകളിൽ നാട്ടിലെത്തുകയെന്ന മലയാളികളുടെ ഹൃദയവികാരമാണ് പരസ്യത്തിൽ പ്രതിപാദിക്കുന്നത്.

മലയാളികളുടെ എല്ലാ ആഘോഷങ്ങളിലും മികച്ച ബാങ്കിങ് പങ്കാളിയായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ, 'ബന്ധങ്ങളിൽ നിക്ഷേപിക്കുക' എന്ന കാഴ്ചപ്പാടിനെ ഉയർത്തിപ്പിടിക്കുകയാണ് പരസ്യചിത്രം. മലയാളികളെ സംബന്ധിച്ച് ഓരോ ആഘോഷവും സാംസ്‌കാരിക ഉത്സവങ്ങളാണ്.

ചരിത്രവും ഐതിഹ്യവും ഒരുപോലെ ഇഴചേരുന്ന ഇത്തരം ആഘോഷവേളകളിൽ മലയാളികൾ പ്രകടിപ്പിക്കുന്ന സ്നേഹത്തിന്റെയും പരസ്പര സാഹോദര്യത്തിന്റെയും ഉദാത്ത മാതൃകകളെ ആഘോഷിക്കുകയാണ് പരസ്യചിത്രത്തിലൂടെ ബാങ്ക് ചെയ്യുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പുറത്തിറക്കിയ പരസ്യചിത്രം 24 മണിക്കൂറിനകം 18 ലക്ഷത്തിലധികം ആളുകൾ കണ്ടു.

മലയാളത്തിലാണ് പരസ്യചിത്രം തയ്യാറാക്കിയിരിക്കുന്നത്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നല്ലോർമകൾ പങ്കുവെയ്ക്കുന്ന ആഗോള മലയാളികൾക്കു സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

Advertisment