/sathyam/media/media_files/2025/11/01/132838-2025-11-01-18-13-58.png)
ആലപ്പുഴ: സംസ്ഥാനത്ത് 2025-26 ഒന്നാംവിള നെല്ല് സംഭരണത്തിന് ഇന്ന് തുടക്കം. ആലപ്പുഴ ജില്ലയിലാണ് ഇന്ന് നെല്ല് സംഭരണം തുടങ്ങിയെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
ജില്ലയിലെ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ നെല്ലെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. കർഷകർ സ്വകാര്യ മില്ലുകൾക്കോ വ്യാപാരികൾക്കോ നെല്ല് നൽകേണ്ടതില്ലെന്നും പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം അടുത്ത ആഴ്ചയോടെ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ, ആലപ്പുഴയിലെ രണ്ട് മില്ലുടമകളുമായി ഭക്ഷ്യവകുപ്പ് ധാരണയിലെത്തിയിരുന്നു. കേരളത്തിലെ നാൽപ്പതോളം മില്ലുടമകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും ആദ്യഘട്ടത്തിൽ നിബന്ധനകൾ അംഗീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പിന്നീട് മില്ലുടമകൾ ചേർന്ന യോഗത്തിൽ സർക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് തീരുമാനിക്കുകയും നെല്ല് സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുകയായിരുന്നു.
ഇതിന് പിന്നാലെ ഓരോ മില്ലുടമകളുമായും ഭക്ഷ്യമന്ത്രിയും കാർഷികമന്ത്രിയും നടത്തിയ ചർച്ചയിലാണ് രണ്ട് മില്ലുടമകൾ സംസ്ഥാനത്തെ നെല്ലെടുക്കാം എന്ന് അംഗീകരിച്ചത്.
അഞ്ച് മില്ലുടമകളുമായും സർക്കാരിന്റെ നേതൃത്വത്തിൽ ഉടൻ ചർച്ച നടക്കും. ചർച്ച പോസിറ്റീവായി അവസാനിക്കുകയാണെങ്കിൽ ആലപ്പുഴയിലെയും പാലക്കാടിലെയും അടക്കം കേരളത്തിലെ നെല്ല് സംഭരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
സംവരണ ആനുപാത 100 കിലോയ്ക്ക് 68 കിലോഗ്രം എന്നതിന് പകരം 64.5 കിലോഗ്രാം ആക്കി പുനഃസ്ഥാപിക്കാതെ സഹകരിക്കേണ്ടതില്ലെന്നാണ് കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
പാലക്കാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ കൊയ്ത്ത് കഴിഞ്ഞതോടെ നെല്ല് സംഭരിക്കാനിടമില്ലാതെ കർഷകർ വെട്ടിലായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us