/sathyam/media/media_files/2025/10/12/f56e4908-8479-4a14-a264-e15963c48b18-2025-10-12-21-04-45.jpg)
കൊച്ചി: നായർ സർവീസ് സൊസൈറ്റി സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ശക്തമായ സംഘടനയാണന്ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും കുന്നത്തുനാട് എൻഎസ്എസ് യൂണിയൻ പ്രസിഡണ്ടുമായ അഡ്വക്കേറ്റ് കെ ശ്രീശകുമാർ പറഞ്ഞു മീനച്ചിൽ എൻഎസ്എസ് യൂണിയൻ്റെ പൂഞ്ഞാർ മേഖല നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
110 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള എൻഎസ്എസ് ശക്തമായ നേതൃത്വത്തിന് കീഴിൽ അച്ചടക്കത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു മീനച്ചിൽഎൻഎസ്എസ് യൂണിയൻ ചെയർമാൻ മനോജ് ബി നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈക്കം താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാൻ പിജിഎം നായർ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ സെക്രട്ടറി എം എസ് രതീഷ് കുമാർ യൂണിയൻ കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ മഞ്ഞപ്ലാക്കൽ ഉണ്ണികൃഷ്ണൻ നായർ കുളപ്പുറം സോമനാഥൻ നായർ അക്ഷയ വിജയകുമാർ കെ.ഒ. ഗിരീഷ് കിടങ്ങൂർ രാധാകൃഷ്ണൻ നായർ രാമപുരം എൻ ഗോപകുമാർ വിളക്കുമാടം ഗോപിനാഥൻ നായർ പാലാ വനിതാ യൂണിയൻ പ്രസിഡൻറ് സിന്ധു ബി നായർ കരയോഗം പ്രസിഡണ്ട് മനോജ് റ്റി ജി യൂണിയൻ ഇന്സ്പെക്ടർ അഖിൽകുമാർ കരയോഗം സെക്രട്ടറി എസ്. വി പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു