തലച്ചോറിന്‍റെ ആരോഗ്യത്തെ നമ്മള്‍ അല്‍പം കരുതലോടെ സംരക്ഷിക്കേണ്ടതുണ്ട്. നിത്യജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇതില്‍ ഭാഗവാക്കാകുന്നതാണ്. ഭക്ഷണം, ഉറക്കം, വ്യായാമം എന്നിങ്ങനെയുള്ള അടിസ്ഥാനവിഷയങ്ങള്‍ പോലും ഇതിനെ സ്വാധീനിക്കുന്നതാണ്.
ദീര്‍ഘസമയം ഒരുപോലെ ഇരിക്കുന്നതാണ് തലച്ചോറിന്‍റെ ആരോഗ്യത്തെ ക്രമേണ മോശമായി ബാധിക്കുന്നു. ഇടവേളകള്‍ എടുത്തും, ഇടയ്ക്ക് നടന്നും, മറ്റുള്ളവരുമായി സംസാരിച്ചും- ഇടപഴകിയും, പടികള്‍ കയറിയിറങ്ങിയുമെല്ലാം 'റീഫ്രഷ്' ആകേണ്ടതാണ്. ഒരേപോലെ മണിക്കൂറുകളോളം ഇരിക്കുന്നത് തലച്ചോറിനെ മോശമായി ബാധിക്കാം.
ശരിയാംവിധം ഉറക്കം കിട്ടാതിരിക്കുന്ന അവസ്ഥയും തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. പതിവായി ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ അവരുടെ തലച്ചോറിലും അതിന്‍റേതായ വ്യത്യാസം വരും. ഓര്‍മ്മശക്തി, പ്രശ്നപരിഹാരം തുടങ്ങിയ കാര്യങ്ങളെ ആണിത് ബാധിക്കുക.
അനാരോഗ്യകരമായ ഭക്ഷണരീതിയും അനാവശ്യമായ ഘടകങ്ങളടങ്ങിയ ഭക്ഷണം ഏറെ കഴിക്കുന്ന ശീലവും തലച്ചോറിനെ ബാധിക്കാം. സമയക്രമം ഇല്ലാത്ത ഭക്ഷണരീതിയും ശരിയല്ല. ഇതെല്ലാം ഓര്‍മ്മശക്തിയെ ആണ് കാര്യമായും ബാധിക്കുകയെന്ന് പഠനങ്ങള്‍ പറയുന്നു.