/sathyam/media/media_files/2026/01/21/01066-2026-01-21-14-11-01.jpg)
വണ്ടമറ്റം : വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ആധുനിക സൗകര്യങ്ങളോടു കൂടിയ സെമി ഒളിമ്പിക് സൈസ് സ്വിമ്മിംഗ് പുളിൻ്റെ ശിലാസ്ഥാപന കർമ്മം ജല വിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.
അന്താരാഷ്ട്ര നീന്തൽ താരത്തിൻ്റെ ഇച്ഛാശക്തിയിൽ നിന്നും രൂപപ്പെട്ട സ്വപ്നമായ മൂന്നാമത്തെ നീന്തൽകുളം തൊടുപുഴ യിലെ കായിക മേഖലയ്ക്കാകെ ഉണർവ്വും , ഉന്മേഷവും, ഊർജ്ജവും പകരുന്നതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
സ്വിമ്മിംഗ് പൂളിൻ്റെ നിർമ്മാണ ഉത്ഘാടനം നിലവിളക്കു കൊളുത്തി പി.ജെ. ജോസഫ് എം.എൽ.എ. നിർവ്വഹിച്ചു. വീട്ടുമുറ്റത്തു നിർമ്മിക്കുന്ന മൂന്നാമത്തെ സ്വിമ്മിംഗ് പൂൾ തൊടുപുഴ മേഖലയിലെ നീന്തൽ ഇഷ്ടപ്പെടുന്ന കായിക താരങ്ങൾക്കും വിദ്യാർത്ഥികൾക്കും , ഏറെ പ്രയോജനകര മാണെന്ന് അദ്ദേഹം അറിയിച്ചു. കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനു ജിജോ അദ്ധ്യക്ഷയായിരുന്നു.
അക്വാറ്റിക് സെൻ്റർ ഉടമയും അന്താരാഷ്ട്ര നീന്തൽ താരവുമായ ബേബി വർഗ്ഗീസ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് കൊക്കാട്ട് ആമുഖ പ്രസംഗവും, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മുഹമ്മദ് ഫൈസൽ മുഖ്യ പ്രഭാഷണവും നടത്തി.
ഇളംദേശം ബ്ലോക്ക് പഞ്ചായത്തു പ്രസിഡൻ്റ് രാജീവ് ഭാസ്ക്കർ, പഞ്ചായത്തംഗങ്ങളായ
ജേർളി റോബിൻ, ലൂസി അലോഷ്യസ്, കൊച്ചുറാണി ഫ്രാൻസിസ്, കായിക മേഖലയിലെ പ്രമുഖരായ എൻ. രവീന്ദ്രൻ സൈജൻ സ്റ്റീഫൻ , എം.എസ്. പവനൻ, കെ. ശശിധരൻ , അലൻ ബേബി, മാത്യുവി . യു , സെബാസ്റ്റ്യൻ മാത്യു, വി.പി.മുഹമ്മദ് ബഷീർ, എ. ജെ.നിവാസ് , തുടങ്ങിയവർ സംസാരിച്ചു. ജില്ലാ അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പി.ജി. സനൽകുമാർ നന്ദി രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us