/sathyam/media/media_files/v6X2x7jce1ZO8OS4rbyr.jpg)
തിരുവല്ല: മൂന്നാമത്തെ ബലാത്സംഗ കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ തള്ളി.
തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ നിഷേധിച്ചത്.
എംഎൽഎക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും ആയിരുന്നു എസ്ഐടിയുടെ വാദം.
പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച പത്തനംതിട്ട സെഷൻസ് കോടതിയിൽ ജാമ്യഹരജി സമർപ്പിക്കുമെന്ന് രാഹുലിൻ്റെ അഭിഭാഷകൻ പറഞ്ഞു.
ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ആണെന്നും യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നുമായിരുന്നു രാഹുലിൻ്റെ വാദം.
പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളും രാഹുൽ കോടതിയിൽ ഹാജരാക്കിയിരുന്നു.
വിവാഹ വാഗ്ദാനം ചെയ്ത് 31 വയസുകാരിയെ തിരുവല്ലയിലെ ഹോട്ടലിൽ വെച്ചാണ് രാഹുൽ ബലാത്സംഗം ചെയ്തത്.
പിന്നീട് അതിജീവിത പരാതി നൽകിയതിനെത്തുടർന്ന് രാഹുലിനെ പാലക്കാട് നിന്നാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us