നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്

ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളെയാണ് നിയന്ത്രണം വിട്ട കെഎസ്ആർടിസി ഇടിച്ചത്. 

New Update
image(272)

തിരുവല്ല: സ്റ്റിയറിങ്‌ റാഡ് ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്ന് വിദ്യാർഥികൾക്ക് പരിക്കേറ്റു. 

Advertisment

നെടുമ്പ്രം വിജയ വിലാസം കാർത്തിക് സായ് (14), നെടുമ്പ്രം മാലിപറമ്പിൽ ആശിഷ് ശിഖ (14), നെടുമ്പ്രം കുറ്റൂർ ദേവജിത്ത് സന്തോഷ് (15) എന്നിവർക്കാണ് പരിക്കേറ്റത്.


ആലപ്പുഴയിൽനിന്നു തിരുവല്ലയിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. 


ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളെയാണ് നിയന്ത്രണം വിട്ട കെഎസ്ആർടിസി ഇടിച്ചത്. 

ബസ് കയറി സൈക്കിളുകളും പൂർണമായി തകർന്നു. മൂവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലയ്ക്ക് പരിക്കേറ്റ കാർത്തിക്കിന്റെ നില ഗുരുതരമാണ്. 

Advertisment