/sathyam/media/media_files/2025/08/31/aneesh-1-2025-08-31-21-54-52.jpg)
തിരുവല്ല: നിരണത്ത് നിന്നും മക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യുവിനെയാണ് ഞാലിക്കണ്ടത്തെ കുടുംബ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 32 വയസായിരുന്നു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.
നിരണം അഞ്ചാം വാര്‍ഡില്‍ കാടുവെട്ടില്‍ വീട്ടില്‍ റീന കെ ജെയിംസ് മക്കളായ അക്ഷര (8), അല്‍ക്ക (6) എന്നിവരെയാണ് രണ്ടാഴ്ച മുമ്പാണ് കാണാതായത്. റീനയും മക്കളും ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അനീഷും മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.
തുടര്‍ന്ന് മൂവരെയും കാണാതായ വിവരം റീനയുടെ സഹോദരന്‍ റിജോയാണ് പുളിക്കീഴ് പൊലീസില്‍ അറിയിച്ചത്. പരാതി നല്‍കിയതിന് പിന്നാലെ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കാണാതായ യുവതിയെയും കുട്ടികളെയും കണ്ടെത്താനായുള്ള പോലീസ് അന്വേഷണം നടക്കുകയാണ്.