/sathyam/media/media_files/2025/12/07/thiruvalla-fire-2025-12-07-22-40-18.jpg)
തിരുവല്ല: തിരുവല്ലയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസിന് സമീപത്തുള്ള ബിഎസ്എൻഎൽ ക്വാർട്ടേഴ്സിന്‍റെ ഭാഗമായ പഴയ കെട്ടിടത്തിൽ വൻ അഗ്നിബാധ. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ തീയണച്ചു.
ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. മേൽക്കൂര ഓടുമേഞ്ഞ അഞ്ചുമുറികളോട് കൂടിയ കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്.
തീ പിടിച്ച കെട്ടിടത്തോട് ചേർന്ന് ബിഎസ്എൻഎൽ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ആളപായം ഒഴിവായി. പഴയ ടെലഫോണുകളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഫയലുകൾ എന്നിവയാണ് തീപിടിച്ച കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നത്.
കെട്ടിടത്തിലെ ഒരു മുറിയിൽ സൂക്ഷിച്ചിരുന്ന പഴയ ടെലഫോണുകൾ പൂർണ്ണമായും കത്തി നശിച്ചു. ഏകദേശം മൂന്നു ലക്ഷത്തിൽ പരം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us