തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാരിലെ ഒരു വിഭാഗം നാളെ നടത്താനിരിക്കുന്ന പണിമുടക്കിനെതിരെ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ.
സ്ഥാപനത്തെ നശിപ്പിക്കാനുള്ള തീരുമാനമാണിതെന്നും പണിമുടക്ക് നടത്താനുള്ള സാഹചര്യമാണോ എന്നവർ സ്വയം ചിന്തിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. പണിമുടക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കുമെന്നും അത് സമരം ചെയ്താല്‍ കിട്ടുമെന്ന് ആരും വിചാരിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. പണിമുടക്കിന് വരണമെന്ന് പറഞ്ഞ് ചിലവര്‍ വിളിക്കുമെന്നും പോകുന്നവര്‍ക്ക് ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സമരം ചെയ്താല്‍ ശമ്പളം കിട്ടുമെന്ന് വിചാരിക്കണ്ട. സമരം നടത്തുന്നത് കെഎസ്ആര്‍ടിസിയോടുള്ള സ്‌നേഹം കൊണ്ടല്ല. തകര്‍ക്കാനുള്ള ഗൂഢാലോചന മാത്രമാണെന്നും ഗണേഷ് കുമാർ പറഞ്ഞു.