ക്രിസ്‌മസ്‌–പുതുവത്സരാഘോഷം. വിവിധ റൂട്ടുകളിൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

New Update
train

തിരുവനന്തപുരം: ക്രിസ്‌മസ്‌–പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ വിവിധ റൂട്ടുകളിൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു.

Advertisment

എസ്‌എംവിടി ബംഗളൂരു–കൊല്ലം സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (06573) 25ന്‌ ബംഗളൂരുവിൽനിന്ന്‌ പകൽ മൂന്നിന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 6.30ന്‌ കൊല്ലത്ത്‌ എത്തും. കൊല്ലം–എസ്‌എംവിടി ബംഗളൂരു എക്‌സ്‌പ്രസ്‌ 26ന്‌ രാവിലെ 10.30ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ പുലർച്ചെ 3.30ന്‌ ബംഗളൂരുവിൽ എത്തും. 20 സ്ലീപ്പർ കോച്ചുകൾ ഉണ്ടാകും. പാലക്കാട്‌, തൃശൂർ, ആലുവ, എറണാകുളം ട‍ൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

സെക്കന്തരാബാദ്‌–വേളാങ്കണ്ണി സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (07407) 23ന്‌ രാത്രി 7.25ന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ വൈകിട്ട്‌ 5.30ന്‌ വേളാങ്കണ്ണിയിൽ എത്തും. വേളാങ്കണ്ണി–സെക്കന്തരാബാദ്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (07408) 25ന്‌ രാവിലെ എട്ടിന്‌ പുറപ്പെട്ട്‌ പിറ്റേന്ന്‌ രാവിലെ 6.10ന്‌ സെക്കന്തരാബാദിൽ എത്തും. അഞ്ച്‌ എസി ത്രി ടയർ ഇക്കണോമി, ഒന്പത്‌ എസി ത്രി ടയർ, നാല്‌ ജനറൽ, ഒരു ഭിന്നശേഷി കോച്ച്‌ എന്നിവയുണ്ടാകും.

മംഗളൂരു ജങ്‌ഷൻ–ചെന്നൈ സെൻട്രൽ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (06126) 23, 30 തീയതികളിൽ പുലർച്ചെ 3.10ന്‌ പുറപ്പെട്ട്‌ രാത്രി 11ന്‌ ചെന്നൈയിൽ എത്തും. ചെന്നൈ സെൻട്രൽ–മംഗളൂരു ജങ്‌ഷൻ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (06125) 24, 31 തീയതികളിൽ സർവീസ്‌ നടത്തും. പുലർച്ചെ 4.15ന്‌ പുറപ്പെട്ട്‌ രാത്രി 11.30ന്‌ മംഗളൂരു ജങ്‌ഷനിൽ എത്തും. ഒരു എസി ടു ടയർ, മൂന്ന്‌ എസി ത്രി ടയർ, 15 സ്ലീപ്പർ, രണ്ട്‌ ഭിന്നശേഷി കോച്ചുകൾ എന്നിവയുണ്ടാകും. കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌, തിരൂർ, ഷൊർണ്ണൂർ, പാലക്കാട്‌ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ​

Advertisment