കടബാധ്യത, മകന്‍റെ ചോറൂണ് ദിവസം അച്ഛൻ ജീവനൊടുക്കി

New Update
Amal Krishnan

തിരുവനന്തപുരം: കടബാധ്യതയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിതുര പ്രദേശം ദുഃഖത്തില്‍. പേരയത്തുപാറ സ്വദേശി അമല്‍ കൃഷ്ണന്‍ (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീടിന് സമീപമുള്ള പഴയ കെട്ടിടത്തില്‍ അമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Advertisment

മകന്റെ ചോറൂണ് ചടങ്ങ് നടന്ന ദിനമായിരുന്നു ഇന്ന്. ചടങ്ങിനായി കുടുംബാംഗങ്ങൾ വീട്ടിൽ നിന്ന് പോയിരിക്കുമ്പോഴാണ് അമൽ ജീവനൊടുക്കിയത്. സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയതായി അറിയിച്ചു.

Advertisment