മുല്ലപ്പൂവ് വിറ്റതില്‍ തര്‍ക്കം. നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റു. പ്രതി കസ്റ്റഡിയില്‍

മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

New Update
1001230733

തിരുവനന്തപുരം: നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റു.

നെടുമങ്ങാട് കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്‌നേഹ ഫ്ളവര്‍ മാര്‍ട്ടിലാണ് സംഭവം. 

തെങ്കാശി സ്വദേശി അനീഷ്‌കുമാറിനാണ് നെഞ്ചില്‍ കുത്തേറ്റത്.

Advertisment

പൂക്കട ജീവനക്കാരനായ കട്ടപ്പ എന്ന കുമാര്‍ ആണ് കുത്തിയത്. പൂവിറ്റ പണം വാങ്ങാനെത്തിയപ്പോഴാണ് സംഭവം.

മുല്ലപ്പൂവ് വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

 തര്‍ക്കത്തിനിടെ പൂവെട്ടുന്ന കത്രിക ഉപയോഗിച്ച് കട്ടപ്പ അനീഷിനെ കുത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Advertisment