'ഓപറേഷന്‍ സിന്ദൂര്‍' അത്തപ്പൂക്കളത്തിനെതിരെ കേസ്. കേരളം ഭരിക്കുന്നത് ജമാ അത്തെ ഇസ്ളാമിയാണോ, അതോ പാകിസ്ഥാന്‍ ഭരണത്തിലാണോ കേരളം. പൊലീസിനെതിരെ ബിജെപി.

ശാസ്താംകോട്ട സ്വദേശിയും മുന്‍ സൈനികനുമായ ശരത്, സൈനികനായ അശോകന്‍ എന്നിവരെ പ്രതികളാക്കി കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

New Update
61192

തിരുവനന്തപുരം: കൊല്ലം മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ തയ്യാറാക്കിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' അത്തപ്പൂക്കളത്തിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ വിവാദം. 

Advertisment

ശാസ്താംകോട്ട സ്വദേശിയും മുന്‍ സൈനികനുമായ ശരത്, സൈനികനായ അശോകന്‍ എന്നിവരെ പ്രതികളാക്കി കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പൊലീസ് നടപടിക്ക് എതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. പൊലീസ് നടപടി ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. 

കേരളം ഭരിക്കുന്നത് ജമാ അത്തെ ഇസ്ളാമിയാണോ, അതോ പാകിസ്ഥാന്‍ ഭരണത്തിലാണോ കേരളമെന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു.

എത്രയും വേഗം എഫ് ഐ ആര്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളാ പോലീസിനെതിരെ കോടതിയെ സമീപിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

Advertisment