/sathyam/media/media_files/2025/09/08/photos194-2025-09-08-11-18-56.jpg)
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കാ നുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്ക് പിന്തുണയേറുന്നു.
മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം തന്നെ പരിഗണിക്കാ വുന്ന ആളെന്ന രാഷ്ട്രീയ വലിപ്പമാണ് അബിൻ്റെ പേരിന് മുൻതൂക്കം നൽകുന്നത്.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് തൊട്ടു പിന്നിലായാണ് അബിൻ വർക്കി ഫിനീഷ് ചെയ്ത്.
രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന വിഭാഗത്തിൻ്റെ സംസ്ഥാന അധ്യക്ഷ സ്ഥാനാർത്ഥി യായിരുന്നു അബിൻ വർക്കി. എന്നാൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി രാഹുൽ മാങ്കൂട്ടം സംസ്ഥാന അധ്യക്ഷനായതോടെ തൊട്ടുപിന്നൽ എത്തിയ അബിൻ വർക്കി സംസ്ഥാന ഉപാധ്യക്ഷനായി മാറി.
ചാനലുകളിൽ ഉരുളയ്ക്കു ഉപ്പേരി പോലെ മറുപടി പറഞ്ഞ് പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ എപ്പോഴും പ്രതിരോധിച്ച രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം തന്നെ അബിനും വലിയ സ്വീകാര്യതയാണ് പ്രവർത്തകർക്കിടയിൽ ഉള്ളത്.
ചാനൽ ചർച്ചകളിൽ സി.പി.എം, ബി.ജെ.പി വാദങ്ങളെ വസ്തുതാപരമായി ഖണ്ഡിക്കുന്ന അബിൻ തീപാറുന്ന ശൈലിക്ക് ഉടമയാണ്.
നിലവിലെ ഉപാധ്യക്ഷൻമാരിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് അബിൻ. ഇതിന് പുറമേ ബെന്നി ബെഹനാന് ശേഷം കത്തോലിക്ക ഇതര വിഭാഗത്തിൽ നിന്നും പരിഗണിക്കപ്പെടു ന്നയാൾ എന്ന പ്രത്യേകതയുമുണ്ട്.
നിലവിൽ സംസ്ഥാന ഉപാധ്യക്ഷൻമാരായ അബിൻ വർക്കി, ഒ.ജെ ജനീഷ്, എന്നിവർക്ക് പുറമേ ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, കെ.എസ്. യു മുൻ സംസ്ഥാന അധ്യക്ഷൻ കെ. എം അഭിജിത്ത് എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്. അതു കൊണ്ട് തന്നെ പല നേതാക്കളും പലർക്കായും രംഗത്തുണ്ട്.
അബിന് വേണ്ടി അരയും തലയും മുറുക്കി ചെന്നിത്തല രംഗത്തിറങ്ങുമ്പോൾ എ ഗ്രൂപ്പിലെ ഷാഫി പറമ്പിൽ അടക്കമുള്ളവർ അഭിജിത്തിന് വേണ്ടി നില കൊണ്ടേക്കും.
ജനീഷ്, ബിനു ചുള്ളിയിൽ എന്നിവർ കെ.സി വേണുഗോപാൽ ക്യാമ്പിനോട് അടുപ്പം പുലർത്തുന്നവരാണെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
വരും ദിവസങ്ങളിൽ ചൂടുപിടിക്കുന്ന ചർച്ച ഒറ്റ പേരിലേക്ക് എത്തിച്ച് നിയമനം നടത്താനാണ് സംഘടനയുടെ ദേശീയ നേതൃത്വം താൽപര്യപ്പെടുന്നത്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്ക് പുറമേ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാവും നിയമനം നടക്കുക.