'സേനക്ക് നാണക്കേടുണ്ടാക്കുന്ന ചില പൊലീസുകാരുണ്ട്. അവരെ മുഖം നോക്കാതെ കൈകാര്യം ചെയ്യും'; മന്ത്രി വി.ശിവൻ കുട്ടി

സേനയില്‍ തന്നെ നിലനിര്‍ത്താന്‍ കൊള്ളാത്ത ഉദ്യോഗസ്ഥരുമുണ്ട്.ഇവരെയെല്ലാം കൈകാര്യം ചെയ്യും.

New Update
v sivankutty images(118)

തിരുവനന്തപുരം: പൊലീസ് മർദനത്തിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന ചില പൊലീസുകാരുണ്ട്. 

Advertisment

അവരെയെല്ലാം സർക്കാർ കൈകാര്യം ചെയ്യാൻ പോകുകയാണ്.പൊലീസ് മർദനം ഇടതുപക്ഷ നയമല്ലെന്നും ശിവൻകുട്ടി പറഞ്ഞു. സമൂഹത്തിനും സര്‍ക്കാറിനും ദോഷപ്പേരുണ്ടാക്കുന്ന ഉദ്യോഗസ്ഥരുണ്ട്. 

സേനയില്‍ തന്നെ നിലനിര്‍ത്താന്‍ കൊള്ളാത്ത ഉദ്യോഗസ്ഥരുമുണ്ട്.ഇവരെയെല്ലാം കൈകാര്യം ചെയ്യും.സര്‍ക്കാറിനെ മോശപ്പെടുത്താന്‍ വേണ്ടിയാണ് പൊലീസുകാര്‍ മര്‍ദനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

Advertisment