ജനപിന്തുണയുള്ള നേതാക്കളെ വിവാദങ്ങളില്‍പ്പെടുത്തി ആക്രമിക്കുന്നു: സണ്ണി ജോസഫ്

വിവാദമായ എക്‌സ് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ വി ടി ബല്‍റാം രാജിവെക്കുകയോ പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല.

New Update
sunny joseph press meet

തിരുവനന്തപുരം: ബിഹാറുമായി ബന്ധപ്പെട്ട പോസ്റ്റര്‍ വിവാദത്തില്‍ കെപിസിസി ഡിജിറ്റല്‍ സെല്‍ മേധാവി വിടി ബല്‍റാമിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.

Advertisment

വിവാദമായ എക്‌സ് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ വി ടി ബല്‍റാം രാജിവെക്കുകയോ പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല.

കെപിസിസി വൈസ് പ്രസിഡന്റായ ബല്‍റാം അധികചുമതലയായി വഹിക്കുന്ന ഡിജിറ്റൽ മീഡിയ സെല്ലിന്റെ (ഡിഎംസി) ചെയര്‍മാന്‍ പദവിയില്‍ ഇപ്പോഴും തുടരുകയാണെന്നും കെപിസിസി പ്രസിഡന്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. 

ബിഹാര്‍ വിഷയത്തില്‍ വിവാദം സൃഷ്ടിച്ച പോസ്റ്ററില്‍ കെപിസിസിക്ക് അതൃപ്തി ഉണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. എഐസിസിയുടെ നിലപാടുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ പ്രവര്‍ത്തനം.

ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ബിഹാറുമായി ബന്ധപ്പെട്ട പോസ്റ്റര്‍.

വിവാദ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡിജിറ്റല്‍ മീഡിയയുടെ ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാമും പാര്‍ട്ടി നേതൃത്വവും എക്‌സ് പ്ലാറ്റ്‌ഫോം ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ആ പോസ്റ്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് അനുസരിച്ചാണ് പോസ്റ്റ് നീക്കം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്.

Advertisment