പൊതുജന താല്‍പര്യ പ്രകാരം സ്ഥലം മാറ്റുന്നുവെന്നാ ഉത്തരവ്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനാ നേതാവിനെതിരെ വിചിത്ര നടപടി

ഈ അടുത്ത ദിവസങ്ങളില്‍ കൊല്ലം ജില്ലയില്‍ ടിപ്പറുകള്‍ക്കെതിരെ താന്‍ നടപടി എടുത്തിരുന്നുവെന്നും ഇതാണോ വിചിത്ര ഉത്തരവിന് കാരണമെന്ന് അറിയില്ലെന്നും വിനോദ് പറഞ്ഞു.

New Update
mvd111

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനാ നേതാവ് എ.വി. വിനോദിനെതിരെ വിചിത്ര നടപടി. പൊതുജന താല്‍പര്യ പ്രകാരം സ്ഥലം മാറ്റുന്നതായാണ് ഉത്തരവ്. 

Advertisment

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഫീല്‍ഡ് ഡ്യൂട്ടിയിലോ ജനങ്ങളുമായി സമ്പര്‍ക്കം വരുന്ന ഡ്യൂട്ടിയിലോ നിയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

ഈ അടുത്ത ദിവസങ്ങളില്‍ കൊല്ലം ജില്ലയില്‍ ടിപ്പറുകള്‍ക്കെതിരെ താന്‍ നടപടി എടുത്തിരുന്നുവെന്നും ഇതാണോ വിചിത്ര ഉത്തരവിന് കാരണമെന്ന് അറിയില്ലെന്നും വിനോദ് പറഞ്ഞു.

കൊല്ലത്ത് ജോലി ചെയ്യുന്ന വിനോദിനെ ഇടുക്കി കണ്‍ട്രോള്‍ റൂമിലേക്ക് ആണ് മാറ്റിയത്. തനിക്കെതിരെ യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നും തന്റെ ട്രാക്ക് റെക്കോഡ് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment