ഓണം വാരാഘോഷം സമാപനഘോഷയാത്ര: കാഴ്ചവിരുന്ന് ആസ്വദിക്കാൻ പ്രമുഖരും

ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് തയാറാക്കിയ ഫ്ലോട്ടുകളും ശ്രദ്ധനേടി. തെയ്യം, കളരിപ്പയറ്റ്, ചെണ്ടമേളം, ബാന്റ്മേളം, റോളർ സ്‌കേറ്റിങ് തുടങ്ങിയ പ്രകടനങ്ങളും ഘോഷയാത്രയെ വേറിട്ടതാക്കി.

New Update
PRP-495-2025-09-09-PRASANTH-AJAY-2-560x416

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള വർണശബളമായ ഘോഷയാത്ര കാഴ്ചയുടെ വിരുന്നൊരുക്കി. 

Advertisment

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഗവർണറുടെ ഭാര്യ അനഘ അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, പി. എ. മുഹമ്മദ് റിയാസ്, ജി. ആർ. അനിൽ തുടങ്ങിയവർക്കൊപ്പം ദക്ഷിണാഫ്രിക്കയിലെ മന്ത്രിയായ മാർട്ടിൻ മയ്യറും കാഴ്ച വിരുന്നിന് സാക്ഷിയായി. 

മുൻ മന്ത്രി എം വിജയകുമാർ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, സി. കെ. ഹരീന്ദ്രൻ, കെ. പി. കുഞ്ഞഹമ്മദ് കുട്ടി, വി. ജോയ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ,  സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എം കൃഷ്ണൻ നായർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, കളക്ടർ അനുകുമാരി, പാളയം ഇമാം ഷുഹൈബ് മൗലവി, സ്വാമി സന്ദീപാനന്ദ ഗിരി തുടങ്ങിയവർ ദൃശ്യവിരുന്ന് ആസ്വദിക്കാൻ എത്തി.  


വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിനോദസഞ്ചാരികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.


വൈകിട്ട് 4 മണിക്ക് ആരംഭിച്ച ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്തു. പതിനായിരത്തിലധികം കലാകാരന്മാരും വിവിധ ഫ്ലോട്ടുകളും അണിനിരന്ന ഘോഷയാത്രയിൽ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളെ ചിത്രീകരിക്കുന്ന ഫ്ലോട്ടുകളും കേരളത്തിന്റെ പൈതൃകം, സിനിമ, സ്ത്രീ ശാക്തീകരണം, സുരക്ഷ, ആരോഗ്യം, ശാസ്ത്രീയ പുരോഗതി, ജീവൻ രക്ഷാ സന്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രമേയമാക്കിയ വിവിധ വകുപ്പുകളുടെ ഫ്ലോട്ടുകളും കാണികൾക്ക് വർണാഭമായ കാഴ്ചയൊരുക്കി. 

ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് തയാറാക്കിയ ഫ്ലോട്ടുകളും ശ്രദ്ധനേടി. തെയ്യം, കളരിപ്പയറ്റ്, ചെണ്ടമേളം, ബാന്റ്മേളം, റോളർ സ്‌കേറ്റിങ് തുടങ്ങിയ പ്രകടനങ്ങളും ഘോഷയാത്രയെ വേറിട്ടതാക്കി.

Advertisment