സൗമ്യപ്രകൃതനായി വ്യക്തിമുദ്രപതിപ്പിച്ച നേതാവ്: പി പി തങ്കച്ചൻ്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

അദ്ദേഹത്തിൻ്റെ പ്രവർത്തന മണ്ഡലത്തേയും ആളുകളോടുള്ള അദ്ദേഹത്തിൻ്റെ അനുഭാവപൂർണമായ പെരുമാറ്റത്തേയും അനുസ്മരിച്ചാണ് മുഖ്യമന്ത്രി കുറിപ്പ് പങ്കുവെച്ചത്. 

New Update
photos(14)

തിരുവനന്തപുരം: മുതിർന്ന കോൺ​ഗ്രസ് നേതാവ് പി പി തങ്കച്ചൻ്റെ നിര്യാണത്തിൽ അനുശോചനക്കുറിപ്പ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 

Advertisment

അദ്ദേഹത്തിൻ്റെ പ്രവർത്തന മണ്ഡലത്തേയും ആളുകളോടുള്ള അദ്ദേഹത്തിൻ്റെ അനുഭാവപൂർണമായ പെരുമാറ്റത്തേയും അനുസ്മരിച്ചാണ് മുഖ്യമന്ത്രി കുറിപ്പ് പങ്കുവെച്ചത്. 

മുഖ്യമന്ത്രി പങ്കുവെച്ച് കുറിപ്പിന്റെ പൂർണരൂപം

"മുതിർന്ന കോൺ​ഗ്രസ് നേതാവ് പി പി തങ്കച്ചന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. പ്രദേശിക തലത്തിൽ നിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയർന്നുവന്ന വ്യക്തിയായിരുന്നു പി പി തങ്കച്ചൻ. 

വിവാദങ്ങളിൽപ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രയ രം​ഗത്ത് അദ്ദേഹം നിറഞ്ഞു നിന്നു. വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു.


മന്ത്രി, നിയമസഭാ സ്പീക്കർ എന്നീ നിലകളിൽ എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിച്ചു. 


കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച തങ്കച്ചൻ എല്ലാവരോടും സൗഹൃദം പുലർത്തിയ വ്യക്തിയായിരുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നു."

Advertisment