ലോകത്തിലെ എല്ലാ അസുഖങ്ങളും കേരളത്തില്‍. ആരോഗ്യവകുപ്പ് വെന്റിലേറ്ററിലെന്ന് വിഡി സതീശന്‍

കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ ഈ അസുഖത്തിന്റെ കാരണം കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും സതീശന്‍ പറഞ്ഞു.

New Update
 v d sateeshan 11

 തിരുവനന്തപുരം: ലോകത്തുള്ള എല്ലാ അസുഖങ്ങളും കേരളത്തിലുണ്ടെന്നും അതിനെ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

Advertisment

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് സര്‍ക്കാരിന് ഒരുപിടിയുമില്ല. എത്രപേര്‍ മരിച്ചെന്ന് കണക്കൂപോലും ഇല്ല. 

എന്താണ് രോഗകാരണമെന്ന് അറിയില്ല. ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം പറഞ്ഞത് വെറുതെയല്ലെന്ന് പൊതുജനത്തിന് ബോധ്യമായി. 

ഇതിനെതിരെ ഒരു ബോധവത്കരണം പോലും നടത്താത്ത ആരോഗ്യവകുപ്പ് എന്തിനാണ്?. ഈ രോഗത്തെക്കുറിച്ചുള്ള ജനങ്ങളുടെ സംശയത്തിന് അറുതി വരുത്തണം. കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ ഈ അസുഖത്തിന്റെ കാരണം കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും സതീശന്‍ പറഞ്ഞു.

Advertisment