ബിഹാറിന് പിറകെ കേരളത്തിലും എസ്‌ഐആര്‍. അനര്‍ഹരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എല്ലാ അര്‍ഹരെയും ഉല്‍പ്പെടുത്താനാണ് എസ് ഐ ആര്‍. നിലവിലുള്ള വോട്ടര്‍പട്ടികയുടെ പരിഷ്‌കരണമാണ് എസ്എസ്ആര്‍.

New Update
photos(293)

തിരുവനന്തപുരം: ബീഹാറിന് പിന്നാലെ കേരളത്തിലും വോട്ടർ പട്ടികയിൽ തീവ്ര പരിഷ്കരണം നടപ്പാക്കുന്നു. വീടുകൾ കയറി പുതിയ വോട്ടർ പട്ടിക തയ്യാറാക്കുമെന്ന്മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖെൽക്കർ പറഞ്ഞു. 

Advertisment

അനർഹരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കും. അർഹതപ്പെട്ട മുഴുവൻ പേരെയും പട്ടികയിൽ ഉൾപ്പെടുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. എസ്.ഐ.ആറിന് മുന്നോടിയായി 20 ആം തീയതി രാഷ്ട്രീയ പാർട്ടികളുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.

എല്ലാ അര്‍ഹരെയും ഉല്‍പ്പെടുത്താനാണ് എസ് ഐ ആര്‍. നിലവിലുള്ള വോട്ടര്‍പട്ടികയുടെ പരിഷ്‌കരണമാണ് എസ്എസ്ആര്‍. വീട് വീടാന്തരം കയറി തന്നെ വോട്ടര്‍പട്ടിക തയ്യാറാക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. പ്രാഥമിക നടപടികള്‍ കേരളത്തിലും തുടങ്ങി.

'പാലക്കാട് 2 ബിഎല്‍ഒമാര്‍ പഠനം നടത്തി. 2002 ല്‍ ഉണ്ടായിരുന്ന 80% പേരും 2025 ലെ ലിസ്റ്റില്‍ ഉണ്ട് എന്ന് കണ്ടെത്താനായി. കേരളത്തില്‍ എസ് ഐ ആര്‍ നല്ല രീതിയില്‍ നടപ്പിലാക്കാനാവും. പ്രവാസി വോട്ടര്‍മാര്‍ക്കും ആശങ്ക വേണ്ട.

ബിഎല്‍ഒമാര്‍ക്ക് ബോധ്യപ്പെട്ടാല്‍ പ്രശ്‌നമില്ല. എല്ലാ നടപടികളും ഓണ്‍ലൈനില്‍ ചെയ്യാവുന്നതാണ്. മുഴുവന്‍ പ്രക്രിയയയും പൂര്‍ത്തിയാവാന്‍ മൂന്ന് മാസം വേണ്ടി വന്നേക്കും. 2002 ല്‍ ലിസ്റ്റില്‍ ഉള്ളവരും എനുമറേഷന്‍ ഫോം ഒപ്പിടണം,' മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.  

Advertisment