/sathyam/media/media_files/2025/01/30/Ct5DOxNXzxCQXGhT7Kac.jpg)
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ന്യൂനപക്ഷ സംഗമമെന്ന് പ്രതിപക്ഷം. ന്യൂനപക്ഷ സംഗമം, അയ്യപ്പസംഗമം എന്നൊക്കെ പറയുന്നത് പരിഹാസ്യമാണെന്നും സതീശന്‍ പറഞ്ഞു.
ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ളതാണെന്നാണ് പ്രതിപക്ഷം ആരോപിച്ചു.
ഇങ്ങനെ പോയാല്‍ സകല ജാതി മതങ്ങളുടെ പേരിലും സര്‍ക്കാറിന് സംഗമങ്ങള്‍ നടത്തേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ന്യൂനപക്ഷ സംഗമത്തെ തള്ളി പറഞ്ഞ് ക്രൈസ്തവ സഭയും രംഗത്തെത്തി. പല കാര്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കുന്ന സമീപനമല്ല സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി.
സംഗമത്തില്‍ പങ്കെടുക്കുമെന്ന് ചോദ്യത്തിന് ജനിക്കാത്ത കുഞ്ഞിന്റെ ജാതകം നോക്കേണ്ടതില്ലല്ലോ എന്നും മറുപടി
ന്യൂനപക്ഷ സംഗമം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ആരോപിച്ചു. എന്നാല്‍ നടത്തുന്നത് ന്യൂനപക്ഷ സംഗമമല്ലന്നും വിവിധ വകുപ്പുകളുടെ സെമിനാറെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
2031 -ല്‍ കേരളം എങ്ങനെയായിരിക്കണം, വികസനത്തിന്റെ പ്രധാന മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകണം എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് സെമിനാറെന്നും വിശദീകരണം.
ഒക്ടോബര്‍ ഒന്നുമുതല്‍ 30 വരെ വിവിധ ജില്ലകളിലായി സെമിനാര്‍ സംഘടിപ്പിക്കും. ഇതിന്റെ മുന്നോടിയായി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറിനെയാണ് സംഗമം ആക്കി ചിത്രീകരിക്കുന്നത് എന്നും സര്‍ക്കാര്‍ പറയുന്നു.
സെമിനാറിന് ശേഷം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.