വയനാട് പുനരധിവാസം: 2026 ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസ നിധിയില്‍ ലഭിച്ച തുക യഥാസമയം വിനിയോഗിച്ചിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല

New Update
pinarayi vijayan at niyamasabha22

 തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വയനാട് പുനരധിവാസം സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Advertisment

402 കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ഫേസ് വണ്‍ , ഫേസ് ടു എ, ഫേസ് ടു ബി എന്നീ ഘട്ടങ്ങളായാണ് പുനരധിവാസം നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

'സര്‍ക്കാര്‍ സഹായം 15 ലക്ഷം ലഭിക്കുന്നതിന് അപേക്ഷ നല്‍കിയ കുടുംബങ്ങള്‍ക്ക് ഈ തുക വിതരണം ചെയ്തിട്ടുണ്ട്. 2026 ജനുവരിക്കകം വീടുകള്‍ കൈമാറും. അപ്പീല്‍ സര്‍ക്കാര്‍തലത്തില്‍ പരിശോധിച്ചു.

ദുരിതാശ്വാസ നിധിയില്‍ ലഭിച്ച തുക യഥാസമയം വിനിയോഗിച്ചിട്ടില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. 104 ഗുണഭോക്താക്കള്‍ക്ക് 15 ലക്ഷം രൂപ നല്‍കി. ബാക്കി 295 ഗുണഭോക്താക്കള്‍ വീടിന് സമ്മതപത്രം നല്‍കി. കൃഷി നഷ്ടം ഇനിയും പലകാര്യങ്ങള്‍ ചെയ്യാനുണ്ട്.

526 കോടി രൂപയാണ് കേന്ദ്രം നല്‍കിയത്. അത് സഹായമല്ല. വായ്പയാണ്. ചൂരല്‍ മല സേഫ് സോണ്‍ റോഡും വൈദ്യുതിയും പുന സ്ഥാപിക്കുന്ന നടപടികള്‍ തുടങ്ങി.

സംഘടനകളില്‍ നിന്ന് വലിയ സഹായം ലഭിച്ചിട്ടുണ്ട്. വയനാട് പുനരധിവാസം ഏതു തീയതിയാണോ പറഞ്ഞിരിക്കുന്നത് അന്ന് തന്നെ അത് പൂര്‍ത്തിയാക്കും. ഒരാശങ്കയും വേണ്ട,' മുഖ്യമന്ത്രി പറഞ്ഞു. 

Advertisment