/sathyam/media/media_files/2025/09/17/1001256961-2025-09-17-15-05-33.webp)
തിരുവനന്തപുരം:പകർച്ച വ്യാധി അല്ലാതിരുന്നിട്ടും അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്തൊട്ടാകെ വ്യാപിക്കുകയാണെന്ന് എൻ.ഷംസുദ്ദീൻ എംഎല്‍എ.
അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്.
സർക്കാർ മരണക്കണക്ക് പൂഴ്ത്തിവെക്കുന്നു. ശാസ്ത്രീയമായി മറുപടി പറയാൻ സർക്കാരിന് കഴിയുന്നില്ലെന്നും ഷംസുദ്ദീൻ കുറ്റപ്പെടുത്തി..
അമീബിക് മസ്തിഷ്കജ്വരം പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇതിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
'ആളുകളുടെ അറിവില്ലായ്മ, അജ്ഞത സർക്കാരിന്റെ കെടുകാര്യസ്ഥത ഇതിനെല്ലാം പരിഹാരം ഉണ്ടാവണം.
രോഗം വരുന്നതിന്റെ കാരണങ്ങളും ലക്ഷണങ്ങളും എന്താണ്? ആരോഗ്യവകുപ്പ് ഇരുട്ടിൽ തപ്പുകയാണെന്ന് അടിവരയിട്ട് പറയുന്നു.മന്ത്രി പത്തുകൊല്ലം മുമ്പുള്ള കഥ പറയുന്നു.
ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും അധികം ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻസ് ചിലവാക്കുന്ന സംസ്ഥാനം കേരളമാണെന്നും സതീശന്‍ ആരോപിച്ചു.
വിദഗ്ധ ഏജൻസികളെ സമീപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രിയുടെ സഹായം തേടണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.