/sathyam/media/media_files/2025/03/30/LHBriejVOmDZ6oju4XWn.jpg)
തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തമ്മിൽ പാർട്ടിക്കുള്ളിൽ പോര് മുറുകുന്നു.
നിലവിൽ സംസ്ഥാനത്ത് എംയിസ് അനുവദിക്കുന്നതിലുള്ള സ്ഥലത്തെ ചുറ്റിപ്പറ്റിയാണ് ഇരുവരും വിരുദ്ധധ്രുവങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്.
ഇവരോട് അനുഭാവം ്രപകടിപ്പിച്ച് മുതിർന്ന നേതാക്കൾക്കിടയിലും ഭിന്നത രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് എംയിസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ രപസ്താവനയാണ് പാർട്ടിയിലെ ഒരു വിഭാഗത്തിനെ ചൊടിപ്പിച്ചിട്ടുള്ളത്.
കാലങ്ങളായി എംയിസ് തിരുവനന്തപുരത്ത് വേണമെന്ന അഭിപ്രായമായിരുന്നു എല്ലാവർക്കുമുണ്ടായിരുന്നത്.
തലസ്ഥാനത്ത് ഈ ആശുപത്രി കേന്ദ്രം അനുവദിച്ചാൽ അതിന്റെ രാഷ്ട്രീയ ഗുണം ബി.ജെ.പിക്ക് ലഭിക്കുമെന്നായിരുന്നു സംസ്ഥാന നേതൃതവത്തിന്റെ വിലയിരുത്തൽ.
എന്നാൽ എയിംസ് ആലപ്പുഴയിലാണ് വേണ്ടതെന്നും സംസ്ഥാന സർക്കാർ വേഗത്തിൽ സ്ഥലം അനുവദിച്ചില്ലെങ്കിൽ താൻ സമരത്തിനിറങ്ങുമെന്നുമായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം തുറന്നടിച്ചത്.
ഇക്കാര്യത്തോട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖം തിരിച്ചതോടെയാണ് പാർട്ടിക്കുള്ളിൽ ഇരുവർക്കും അനുകൂലമായി ചേരികൾ രൂപപ്പെട്ടത്.
തലസ്ഥാന ജില്ലയിലെ പാറശാലയിൽ എയിംസിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന വാദമാണ് ബി.ജെ.പി ഔദ്യോഗിക നേതൃത്വം പറയുന്നത്.
ഇക്കാര്യം മുഖവിലയ്‌ക്കെടുക്കാൻ സുരോഷ് ഗോപിയോ അദ്ദേഹത്തിന്റെ പക്ഷമോ തയ്യാറാകുന്നില്ല.
പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനടക്കം സുരേഷ് ഗോപിക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
മുരളീധരപക്ഷത്തിന് എക്കാലത്തും അനഭിമതനായ രാജീവ് ചന്ദ്രശേഖറിനൊപ്പം നിൽക്കേണ്ടതില്ലെന്നാണ് സുരേന്ദ്രനടക്കമുള്ളവരുടെ തീരുമാനമെന്നും പറയപ്പെടുന്നു.
സുരേന്ദ്രന് പിന്നാലെ യുവരാജ് ഗോകുൽ കേന്ദ്രമന്ത്രിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്.
സുരേന്ദ്രനും യുവരാജ് ഗോകുലും ഫേസ്ബുക്ക് പോസ്റ്റിലൂടെ തങ്ങളുടെ നിലപാട് പരസ്യമാക്കിയതും ഔദ്യോഗിക നേതൃത്വത്തിന് അമർഷമുണ്ടാക്കിയിട്ടുണ്ട്.
എന്നാൽ മറുവശത്ത് രാജീവിനായി ജനറൽ സെക്രട്ടറിമാരായ എസ്.സുരേഷ്, ശോഭ സുന്ദ്രേൻ, എം.ടി രമേശ് എന്നിവർക്ക് പുറമേ കൃഷ്ണദാസ് പക്ഷവും നിലയുറപ്പിച്ചിട്ടുണ്ട്.
സുരേഷ് ഗോപി പാർട്ടി ലൈനിന് വിരുദ്ധമായി രപസ്താവനകൾ ഇറക്കുന്നതും ്രപവർത്തിക്കുന്നതും അനുവദിക്കാനാവില്ലെന്നതാണ് സംസ്ഥാന നേതൃതവം നൽകുന്ന സന്ദേശം.
രണ്ട് നേതാക്കളെ ചുറ്റിപ്പറ്റി പാർട്ടിയിലുണ്ടായിട്ടുള്ള ചേരിതിരിവ് പരിഹരിക്കാൻ ഇതുവരെ കേന്ദ്രനേതൃത്വം ഇടപെട്ടിട്ടില്ല.
രാജീവ് മത്സരിക്കുന്ന ലോക്‌സഭാ മണ്ഡലത്തിൽ നിന്നും എയിംസ് മറ്റൊരിടത്തേക്ക് കൊണ്ട് പോകുന്നത് രാജീവ് പക്ഷത്തെ പാർട്ടിയിൽ ഒതുക്കാനുള്ള ആദ്യ ചുവടുവെയ്പ്പായാണ് അവർ കരുതുന്നത്.
അതുകൊണ്ട് തന്നെ കടുത്ത എതിർപ്പ് പാർട്ടിക്കുള്ളിൽ ഇതിനെതിരെ അവർ ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്