/sathyam/media/media_files/2025/01/25/0kRh3PTpvABsv0GktPhl.jpg)
തിരുവനന്തപുരം: നിയമസഭയിലെ വിലക്കയറ്റ ചര്‍ച്ചയ്ക്കിടെ ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനെതിരെ നടത്തിയ 'പച്ചക്കള്ളം പറയുന്നു' എന്ന പരാമര്‍ശം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പിന്‍വലിച്ചു.
തന്റെ ഭാഗത്തുണ്ടായ തെറ്റ് അംഗീകരിച്ച സതീശന്‍, പ്രസ്തുത വാക്ക് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. മന്ത്രിയോടും നിയമസഭയോടും ക്ഷമാപണം നടത്തുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.
മന്ത്രി ജി ആര്‍ അനില്‍ പച്ചക്കള്ളം പറഞ്ഞു എന്ന് പറഞ്ഞത് പ്രകോപനം കൊണ്ടാണ്. പ്രസംഗിച്ചില്ലെന്ന് പറഞ്ഞത് ഓര്‍മ കുറവായിരുന്നു എന്നും സതീശന്‍ പറഞ്ഞു. പച്ചക്കള്ളം എന്ന് പറഞ്ഞത് അണ്‍ പാര്‍ലമെന്ററിയാണ്.
അതു തിരിച്ചറിഞ്ഞ് സ്പീക്കര്‍ക്ക് എഴുതി നല്‍കിയിരുന്നു. വാസ്തവ വിരുദ്ധം എന്നായിരുന്നു പറയേണ്ടിയിരുന്നത്. സഭ രേഖകളില്‍ നിന്ന് പച്ചക്കള്ളം എന്ന പ്രയോഗം ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.