രാഷ്ട്രീയം അറിയില്ലെങ്കിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തണം. ആഗോള അയ്യപ്പ സംഗമത്തിൽ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചത് പക്വതയില്ലാത്ത നിലപാട്. ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കോർ കമ്മറ്റിയിൽ വൻ വിമർശനം

എൻഎസ്എസ്‍സിന്റെയും എസ്എൻഡിപിയുടേയും നിലപാട് അറിയാതെ സംഗമത്തെ എതിർത്തതിൽ തെറ്റുപറ്റി.

New Update
rajeev chandrasekhar000

തിരുവനന്തപുരം: ബിജെപി കോർ കമ്മറ്റിയിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് വിമർശനം. ആഗോള അയ്യപ്പ സംഗമത്തിൽ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചത് പക്വതയില്ലാത്ത നിലപാടാണെന്ന് കോർ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. 

Advertisment

രാഷ്ട്രീയം അറിയില്ലെങ്കിൽ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തണമെന്നും വിമർശനമുയർന്നു. എൻഎസ്എസ്‍സിന്റെയും എസ്എൻഡിപിയുടേയും നിലപാട് അറിയാതെ സംഗമത്തെ എതിർത്തതിൽ തെറ്റുപറ്റി.


ഇതോടെ ബിജെപി ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായെന്നും വിമർശനം. 


എൻഎസ്എസിനെയും എസ്എൻഡിപിയെയും എതിർപക്ഷത്ത് നിർത്തി ബിജെപിക്ക് കേരളത്തിൽ മുന്നോട്ട് പോകാനാവില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

സുരേഷ് ഗോപിക്കെതിരായ ആക്രമണത്തെ സംസ്ഥാന നേതൃത്വം പ്രതിരോധിച്ചില്ലെന്നും ക്രൈസ്തവ നയതന്ത്രം അതിരുവിടുന്നുവെന്നും കമ്മിറ്റിയിൽ അഭിപ്രായമുണ്ടായി.

അതേസമയം, തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ പിടിക്കാൻ രംഗത്തിറങ്ങാൻ രാജീവ് ചന്ദ്രശേഖർ നേതാക്കൾക്ക് നിർദേശം നൽകി. 

Advertisment