ആഗോള അയ്യപ്പസംഗമം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ആഗോള അയ്യപ്പസംഗമത്തിന് ആശംസകള്‍ നേര്‍ന്ന് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ മറുപടിയിൽ വെട്ടിലായി ബിജെപി

ഐക്യവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്താന്‍ പൗരാണിക ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാഴ്ചപ്പാടില്‍, ആഗോള അയ്യപ്പസംഗമം വളരെ പ്രാധാന്യമര്‍ഹിക്കുന്നു,' ആദിത്യനാഥ് സര്‍ക്കാരിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു.

New Update
photos(19)

തിരുവനന്തപുരം: ഇന്ന് പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിനെതിരെ ബിജെപിയുടെ എതിര്‍പ്പ് തുടരുന്നതിനിടെ, പരിപാടിക്ക് പിന്തുണയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

Advertisment

പരിപാടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അയച്ച ക്ഷണം സ്വീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗോള അയ്യപ്പസംഗമത്തിന് ആശംസകള്‍ നേര്‍ന്നത്. ശബരിമലയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആഗോള അയ്യപ്പസംഗമത്തിന് കഴിയട്ടെയെന്നും യോഗി പറഞ്ഞു. 

'ധര്‍മ്മത്തിന്റെ ദിവ്യരക്ഷകനാണ് അയ്യപ്പന്‍. അദ്ദേഹത്തെ ആരാധിക്കുന്നത് ധര്‍മ്മത്തിന്റെ പാതയെ പ്രകാശിപ്പിക്കുകയും സാത്വിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഭക്തരെ പ്രചോദിപ്പിക്കുന്നു. 

ഐക്യവും സൗഹാര്‍ദ്ദവും ശക്തിപ്പെടുത്താന്‍ പൗരാണിക ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ കാഴ്ചപ്പാടില്‍, ആഗോള അയ്യപ്പസംഗമം വളരെ പ്രാധാന്യമര്‍ഹിക്കുന്നു,' ആദിത്യനാഥ് സര്‍ക്കാരിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു.

ക്ഷണത്തിന് ദേവസ്വം മന്ത്രി വിഎന്‍ വാസവന് ആദിത്യനാഥ് നന്ദി അറിയിക്കുകയും ചെയ്തു. പ്രതിപക്ഷവും സംസ്ഥാനത്തെ ബിജെപിയും അയ്യപ്പ സംഗമം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച സമയത്താണ് യോഗിയുടെ ആശംസ. 

സമ്മേളനത്തോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സംസ്ഥാന ബിജെപിയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. 

എസ്എന്‍ഡിപി, കെപിഎംഎസ്, എന്‍എസ്എസ് തുടങ്ങിയ പ്രമുഖ ഹിന്ദു സംഘടനകള്‍ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ, ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്നായിരുന്നു ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ സംഗമത്തോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചു.

Advertisment