/sathyam/media/media_files/2025/09/20/bjp-thirumala-2025-09-20-16-49-08.jpg)
തിരുവനന്തപുരം: ആത്മഹത്യക്ക് തൊട്ടുമുമ്പ് തിരുമല കൗണ്‍സിലര്‍ അനില്‍ കുമാര്‍ തന്നെ കണ്ടെന്ന് സ്ഥിരീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ അനുശോചന കുറിപ്പ്.
രണ്ട് ദിവസം മുന്‍പ് കാണുകയും സംസാരിക്കുകയും ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖറിന്റെ അനുശോചന കുറിപ്പില്‍പറയുന്നു. എഫ്.ബി പോസ്റ്റിനു പിന്നാലെ വ്യാപക പ്രതിഷേധവും വിമര്‍ശനവുമായി ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി.
കന്യാസ്ത്രീകളെ രക്ഷിക്കാന്‍ സമയമുള്ള പ്രസിഡന്റിന് പ്രവര്‍ത്തകരുടെ കാര്യം നോക്കാന്‍ സമയമില്ല എന്നടക്കം വിമര്‍ശനം ഉയരുന്നുണ്ട്.
അതേസമയം, തിരുമല കൗണ്‍സിലര്‍ അനില്‍ കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ആത്മഹത്യക്ക് കാരണം സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധിയെന്ന് ആത്മഹത്യകുറിപ്പില്‍ പറയുന്നു. സാമ്പത്തിക പ്രശ്‌നത്തില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല.
എല്ലാ കുറ്റവും തന്റെ പേരിലായി. കേസുകളും വന്നും താന്‍ ഒറ്റപ്പെട്ടെന്നും അതിനാല്‍ ജീവനൊടുക്കുകയാണെന്നും അനിലിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.