New Update
/sathyam/media/media_files/2025/06/29/k-c-venugopal-2025-06-29-17-59-39.jpg)
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമർശനവുമായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
Advertisment
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പാണ് നടന്നതെന്ന് അയ്യപ്പ ഭക്തരായ വിശ്വാസ സമൂഹത്തിന് മനസിലായെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു.
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മെസേജ് വായിക്കാൻ ദേവസ്വം മന്ത്രിക്ക് വലിയ ആവേശമായിരുന്നെന്നും കെ സി വിമർശിച്ചു.
അയ്യപ്പ സംഗമത്തിലൂടെ സർക്കാർ വോട്ട് കിട്ടാനുള്ള ശ്രമമാണ് നടത്തിയത്. വിശ്വാസം അഭിനയിക്കുന്നവരെ പേടിക്കണമെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.
അയ്യപ്പ സ്വാമിയെ രാഷ്ട്രീയ നേട്ടത്തിന്‍റെ വേദി ആക്കരുതെന്നും ഇത് നേരത്തെ ചെയ്യേണ്ട കാര്യമായിരുന്നെന്നും 10 കൊല്ലത്തെ ഭരണം തീരാൻ പോകുമ്പോൾ അല്ല ഈ ചിന്ത വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.