/sathyam/media/media_files/2025/09/21/photos339-2025-09-21-13-30-20.jpg)
തിരുവനന്തപുരം: സംസ്ഥാനത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആരെങ്കിലും എയിംസ് ആലപ്പുഴയിൽ വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ താൻ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരുമെന്നും വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വികസന കാര്യങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
13 ജില്ലകളെടുത്ത് പരിശോധിച്ചാൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്.
അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടുന്നു. എംയിസിന് തൃശ്ശൂരിൽ സ്ഥലം നൽകാനില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.
തൃശൂരിൽ എയിംസ് വരുന്നതിനെ ചിലർ എതിർക്കുന്നത് അത് തനിക്ക് പെരുമയായി മാറുമെന്ന ഭയം കൊണ്ടാണാണെന്നും ആവശ്യം എതിർക്കപ്പെട്ടാൽ അതിനുള്ള പ്രതിവിധി താൻ കണ്ടിട്ടുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
നിലവിൽ തിരുവനന്തപുരത്ത് സ്ഥലം അനുവദിക്കാമെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ ആലപ്പുഴയിൽ തന്നെ എംഗിസ് സ്ഥാപിക്കണമെന്ന വാശിയിലാണ് സുരേഷ് ഗോപിയുള്ളത്.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ഇംഗിതം മറികടന്നാണ് സുരേഷ് ഗോപി ആലപ്പുഴയ്ക്ക് വേണ്ടി വാദമുയർത്തുന്നത്.
തലസ്ഥാനത്ത് ബി.ജെ.പിക്കുള്ള മുന്നേറ്റം ഒന്നുകൂടി സജീവമാക്കാൻ എംഗിസ് തിരുവനന്തപുരത്ത് തന്നെ വരണമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.
കേന്ദ്രമന്ത്രി പാർട്ടി ലൈനിലല്ല പോകുന്നതെന്നും വിമർശനമുയർന്നിരുന്നു. സുരേഷ് ഗോപിയുടെ പിടിവാശിക്ക് പിന്നിൽ സംസ്ഥാന ബി.ജെ.പിയിലെ ഗ്രൂപ്പുകൾ തമ്മിലുള്ള പടലപിണക്കമാണെന്നും വിലയിരുത്തപ്പെടുന്നു.
എംഗയിസ് ആലപ്പുഴ സ്ഥാപിക്കണമെന്ന സുരേഷിന്റെ ആവശ്യത്തോട് ബി.ജെ.പി സംസ്ഥാന നേതൃത്വം മുഖം തിരിച്ചു നിൽക്കുകയാണ്.
വിഷയത്തെ പരസ്യവിവാദത്തിലേക്ക് എത്തിക്കാനും അവർ ഒരുക്കമല്ല. അതുകൊണ്ട് തന്നെ പരസ്യമായി ഇക്കാര്യത്തിൽ സുരേഷ് ഗോപിക്കെതിരെ സംസ്ഥാന നേതൃത്വം തിരിഞ്ഞേക്കില്ല. പാർട്ടി നേതൃത്വം ചിലർ വഴി അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ട്.
എന്നാൽ സുരേഷിന്റെ ഭാഗത്ത് നിന്നും ഇതുവരെ അനുകൂലമായ മറുപടി ഉണ്ടായിട്ടില്ല. പാർട്ടിക്കുള്ളിലെ വിവിധ ചേരികൾ തമ്മിലുള്ള പടലപിണക്കത്തിൽ സംസ്ഥാനത്ത് എയിംസ് നഷ്ടമാകുമെന്ന സൂചനയുണ്ട്.
ഇതിനിടെ ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാൻ സ്ഥലമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് ്രപവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. തന്റെ മണ്ഡലമായ ഹരിപ്പാട്ടടക്കം നിരവധിയിടങ്ങളിൽ സ്ഥലം ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.