'ആളില്ലാത്ത അയ്യപ്പസംഗമം'. കത്തിപ്പടർന്ന് വിവാദം. നിഷേധിച്ച് സി.പി.എം. മാധ്യമങ്ങൾ കള്ളപ്രചാരണം നടത്തുന്നുവെന്ന് എം.വി ഗോവിന്ദൻ. പരിപാടി പൊളിഞ്ഞുവെന്ന് പ്രതിപക്ഷവും ബി.ജെ.പിയും

ആഗോള അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ എഐ (നിർമിതബുദ്ധി) ദൃശ്യങ്ങളാണെന്നും മാധ്യമങ്ങൾ കള്ളപ്രചാരവേല നടത്തുകയാണെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

New Update
photos(341)

തിരുവനന്തപുരം : തിരുവതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിൽ വിവാദങ്ങൾ അടങ്ങുന്നില്ല.

Advertisment

കാടിളക്കി പ്രചാരണം നടത്തിയിട്ടും അയ്യപ്പസംഗത്തിൽ ആളു കുറഞ്ഞുവെന്നും ഭക്തർ അയ്യപ്പ സംഗമത്തെ തിരസ്‌ക്കരിച്ചെന്നുമാണ് ഉയരുന്ന പുതിയ വാദം.


എന്നാൽ ഇതിനെ പൂർണ്ണമായും പിന്തള്ളി സി.പി.എം രംഗത്ത് വന്നതോടെയാണ് വീണ്ടും വിവാദങ്ങൾക്ക് തിരിതെളിഞ്ഞത്. 


അയ്യപ്പസംഗമത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ആളുകൾ സദസ് വിട്ട് ഒഴിഞ്ഞതോടെയാണ് വാദപ്രതിവാദങ്ങളുമായി സർക്കാരും മാധ്യമങ്ങളും രംഗത്ത് വന്നത്.

ഇത് പ്രതിപക്ഷം ഏറ്റ് പിടിച്ചതോടെ വിഷയം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എമ്മും വിധിയെഴുതി. ആഗോള അയ്യപ്പ സംഗമത്തിന്റെ സദസിലെ ഒഴിഞ്ഞ കസേരകൾ ചൂണ്ടിക്കാട്ടിയാണ് മാധ്യമങ്ങൾ സംഗമത്തിൽ ആളു കുറഞ്ഞതിനെപ്പറ്റി റിപ്പോർട്ട് ചെയ്തത്.


എന്നാൽ ഇതിനെ തള്ളി ഇന്നലെ തന്നെ ദേവസ്വം മന്ത്രി വി.എൻ വാസവനും രംഗത്ത് വന്നിരുന്നു. സംഗമത്തിൽ ആളു കുറഞ്ഞ കാര്യം ചൂണ്ടിക്കാട്ടി സി.പി.എം സംസ്ഥാന സെരകട്ടറിയെ സമീപിച്ച മാധ്യമങ്ങളെ അതിരൂക്ഷമായാണ് എം.വി ഗോവിന്ദൻ വിമർശിച്ചത്. 


ആഗോള അയ്യപ്പ സംഗമത്തിലെ ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ എഐ (നിർമിതബുദ്ധി) ദൃശ്യങ്ങളാണെന്നും മാധ്യമങ്ങൾ കള്ളപ്രചാരവേല നടത്തുകയാണെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

സംഗമം ആഗോള വിജയമാണ്. ലോകപ്രശസ്തമായ വിജയം. പങ്കാളിത്തം കുറഞ്ഞെന്നത് വ്യാജപ്രചാരണമാണെന്നും സംഗമം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.


 ചിലർ അയ്യപ്പ സംഗമത്തെക്കുറിച്ച് കള്ളപ്രചാരണം നടത്തുകയാണെന്നും 4600 പേർ സംഗമത്തിൽ പങ്കെടുത്തെന്നും ഗോവിന്ദൻ ആവർത്തിച്ചു. എന്നാൽ പ്രതിപക്ഷനേതാാവ് വി.ഡി സതീശൻ ഇതിനെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയതോടെ വിവാദം ചൂടുപിടിച്ചു.


ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് കപട ഭക്തനെ പോലെയാണെന്ന് രപതിപക്ഷനേതാവ് വ്യക്തമാക്കി.

ശബരിമലയിൽ പിണറായി ഭരണകൂടം എന്താണ് ചെയ്തതെന്ന് അയ്യപ്പഭക്തർക്ക് നല്ല ഓർമയുണ്ട്. കാപട്യം ജനം തിരിച്ചറിയും. തദ്ദേശ - നിയമസഭ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ട് പിണറായി വിജയനു യോജിക്കാത്ത ഭക്തിയുടെ പരിവേഷം അണിഞ്ഞു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.


ശബരിമലയിൽ അദ്ദേഹത്തിന്റെ കാലത്ത് ആചാരലംഘനത്തിനു കൂട്ടുനിന്ന് പൊലീസിനെ ഉപയോഗിച്ചു നടത്തിയ ക്രൂരകൃത്യങ്ങൾ മറച്ചുപിടിച്ചു കൊണ്ടാണ് അയ്യപ്പ സംഗമത്തിൽ പ്രസംഗിച്ചത്. ഇപ്പോൾ ഭക്തിയുടെ പരിവേഷമായി പിണറായി വിജയൻ മാറിയിരിക്കുകയാണ്. 


ഒൻപതര കൊല്ലം ശബരിമലയിൽ ഒരു വികസനവും നടത്താത്ത സർക്കാരാണ് മാസ്റ്റർ പ്ലാനുമായി ജനങ്ങളെ കബളിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്.

യുഡിഎഫ് ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ ശബരിമല സ്ത്രീ ്രപവേശനം നടന്നപ്പോൾ ഇടത് എം.എൽ.എയായിരുന്ന പി.വി അൻവറും സംഗമത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.


സ്ത്രീ സാന്നിദ്ധ്യം ശബരിമലയിൽ ഉറപ്പാക്കാൻ വലിയ ശ്രമമാണ് അന്ന് സർക്കാർ നടത്തിയതെന്നും അയ്യപ്പനുമായി ഒരു ആത്മാർത്ഥതയും ഇല്ലാത്ത ആളുകളുടെ സംഗമമാണ് നടക്കുന്നതെന്നും അൻവർ വ്യക്തമാക്കി. 


നിരന്തര വിമർശനങ്ങൾ നടക്കുന്നതിനിടയിൽ വന്ന അൻവറിന്റെ വെളിപ്പെടുത്തലും ചർച്ചയായിക്കഴിഞ്ഞു.

Advertisment