/sathyam/media/media_files/2025/09/21/photos343-2025-09-21-22-09-17.jpg)
തിരുവനന്തപുരം: കേരളം രാജ്യത്തിന് വഴികാട്ടിയാണെന്ന് പ്രശംസിച്ച് കർണാടക റവന്യു മന്ത്രിയും കോൺഗ്രസ് നേതാവുമായ കൃഷ്ണ ബൈരെ ഗൗഡ.
കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ മികച്ചതാണെന്നും മനുഷ്യവിഭവശേഷി വികസനത്തിൽ സംസ്ഥാനം ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാൽ എം.പി.യുടെ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിൽ വെച്ചാണ് കൃഷ്ണ ബൈരെ ഗൗഡയുടെ പ്രശംസ. കെ.സി. വേണുഗോപാലടക്കമുള്ള നേതാക്കൾ വേദിയിലിരിക്കെയായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ.
കർണാടകയിൽ എത്തുന്ന മിടുക്കരായ വിദ്യാർത്ഥികളിൽ കൂടുതലും കേരളത്തിൽ നിന്നുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർണാടക മന്ത്രി ഈ സർക്കാരിനെയല്ല പുകഴ്ത്തിയതെന്ന് കെ.സി. വേണുഗോപാൽ പിന്നീട് പ്രതികരിച്ചു. കർണാടക മന്ത്രി നടത്തിയത് കേന്ദ്രസർക്കാരിനെതിരെയുള്ള വിമർശനമാണെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ തൊപ്പിയിലെ പൊൻതൂവലാണെന്ന് കേരള സർക്കാർ വിചാരിച്ചെങ്കിൽ തനിക്കൊന്നും പറയാനില്ലെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.