വിഷം നൽകിയതാണോയെന്ന് സംശയം. തിരുവനന്തപുരത്ത് കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി

വായിൽ നിന്ന് നുരയും പതയും വന്ന നിലയിലാണ് കുരങ്ങുകളെ കണ്ടെത്തിയത്. 

New Update
photos(39)

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. 13 കുരങ്ങുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പാലോട് മങ്കയം പമ്പ് ഹൗസിന് സമീപമാണ് കുരങ്ങുകളെ കണ്ടെത്തിയത്.

Advertisment

വിഷം നൽകിയതാണോയെന്ന് സംശയമുണ്ട്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലാണ് കുരങ്ങുകളെ കണ്ടെത്തിയത്. 


ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് പ്രദേശവാസികൾ വാനരന്മാരെ കണ്ടെത്തിയത്. 


ആർആർടി സംഘം എത്തി കുരങ്ങുകളെ കൂട്ടിലാക്കി പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് മാറ്റി. എങ്ങനെ മരണം സംഭവിച്ചു എന്നറിയാൻ പോസ്റ്റ്‌മോർട്ടം നടത്തും.

Advertisment