മുഖ്യമന്ത്രി പിണറായി വിജയന് പറ്റിയ ഏറ്റവും നല്ല കൂട്ട് യോഗി ആദിത്യനാഥാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎമ്മും ബിജെപിയും അയ്യപ്പ സംഗമം ഒരുമിച്ച് നടത്തിയാൽ മതിയായിരുന്നു : വി.ഡി സതീശൻ

എല്ലാ പരിപാടികൾക്കും സർക്കാരുമായി സഹകരിച്ചിട്ടുണ്ട്. എന്നാൽ നാടകങ്ങൾക്ക് സഹകരിക്കാൻ പ്രതിപക്ഷത്തെ കിട്ടില്ല.

New Update
V D Satheesan

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് പറ്റിയ ഏറ്റവും നല്ല കൂട്ട് യോഗി ആദിത്യനാഥാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആഗോള അയ്യപ്പ സംഗമത്തിലെ ചടങ്ങില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കത്ത് വായിച്ചത് പ്രതിപക്ഷം വിവാദമാക്കിയിരിക്കുകയാണ്.

Advertisment

സിപിഎമ്മും ബിജെപിയും അയ്യപ്പ സംഗമം ഒരുമിച്ച് നടത്തിയാൽ മതിയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഓരോ മതത്തിനും സംഗമം നടത്തുന്ന തിരക്കിലാണ് സർക്കാർ. എല്ലാ പരിപാടികൾക്കും സർക്കാരുമായി സഹകരിച്ചിട്ടുണ്ട്.

എന്നാൽ നാടകങ്ങൾക്ക് സഹകരിക്കാൻ പ്രതിപക്ഷത്തെ കിട്ടില്ല. വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതോടുകൂടി മുഖ്യമന്ത്രി നൽകുന്ന സന്ദേശം വ്യക്തമാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാർക്കും കത്തയച്ചിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മറുപടി ലഭിച്ചത് വായിച്ചുവെന്നും അതിന് വി.ഡി സതീശന് എന്താണ് ഇത്ര പ്രശ്നമെന്നും മന്ത്രി ചോദിച്ചു.

Advertisment