/sathyam/media/media_files/2025/09/24/photos374-2025-09-24-01-27-05.jpg)
തിരുവനന്തപുരം:വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള വനം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ തലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ എറണാകുളം എസ്.ആർ.വി. ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരങ്ങൾ നടക്കുക. ജില്ലയിലെ എല്ലാ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെയും, അംഗീകൃത സ്വാശ്രയ സ്കൂളുകളിലേയും, പ്രൊഫഷണൽ കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
വിദ്യാർത്ഥികൾ സ്കൂൾ/കോളേജ് അധികാരികളിൽ നിന്നും തങ്ങളുടെ പേര്, വിലാസം, വിദ്യാലയത്തിൻ്റെ പേര്, ഫോൺ നമ്പർ, പഠിക്കുന്ന ക്ലാസ്സ്, പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന മത്സര ഇനം എന്നിവ വ്യക്തമാക്കുന്ന സാക്ഷ്യപത്രവുമായി നിർദിഷ്ട ദിവസം നിർദിഷ്ട സമയത്ത് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
മത്സരങ്ങളുടെ ഷെഡ്യൂൾ താഴെ:
ഒക്ടോബർ രണ്ടിന് രാവിലെ 9.00 മുതൽ 9.30 വരെ രജിസ്ട്രേഷൻ, തുടർന്ന് 11.30 വരെ പെൻസിൽ ഡ്രോയിംഗ് (എൽ.പി., യു.പി., ഹൈസ്കൂൾ, കോളേജ്), 11.45 മുതൽ 12.45 വരെ ഉപന്യാസം (ഹൈസ്കൂൾ, കോളേജ്) , ഉച്ചകഴിഞ്ഞ് 1.30 മുതൽ 2.00 വരെ രജിസ്ട്രേഷൻ, തുടർന്ന് 2.15 മുതൽ 4.15 വരെ വാട്ടർ കളർ പെയിൻ്റിംഗ് (എൽ.പി., യു.പി., ഹൈസ്കൂൾ, കോളേജ്).
ഒക്ടോബർ മൂന്നിന് രാവിലെ 9.00 മുതൽ 10.00 വരെ രജിസ്ട്രേഷൻ. 10.00 മുതൽ ഉച്ചക്ക് ഒന്നു വരെ ക്വിസ്സ് (ഹൈസ്കൂൾ, കോളേജ്). ഉച്ചകഴിഞ്ഞ് 1.30 മുതൽ 2.00 വരെ രജിസ്ട്രേഷൻ. 2.00 മുതൽ 4.00 വരെ പ്രസംഗം (ഹൈസ്കൂൾ, കോളേജ്).
എൽ.പി, യു.പി. വിഭാഗങ്ങൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങൾ മാത്രമേയുള്ളൂ. പ്ലസ് വൺ, പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി തലം മുതൽ മുകളിലോട്ടുള്ളവർക്ക് കോളേജ് വിഭാഗത്തിൽ മത്സരിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഇടപ്പള്ളിയിലുള്ള ജില്ലാ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: -0484-2344761, 8547603736, 8547603737, 8547303738, 9447979141.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us