'സ്വാമിയല്ലാതൊരു ശരണമില്ല.ബജറ്റ് വിഹിതത്തിൽ കഴമ്പുമില്ല'. ശബരിമല മാസ്റ്റർ പ്ലാനിന് 9 വർഷം മുമ്പ് അനുവദിച്ചത് 275.2 കോടി. ഇതുവരെ ചിലവഴിച്ചത് 83.66 കോടിയെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ. അയ്യപ്പസംഗമം തട്ടിപ്പെന്ന് പ്രതിപക്ഷ ആക്ഷേപം

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പി.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന സോഷ്യൽ എൻജിനിയറിംഗ മാത്രമാണ് സംഗമമെന്നാണ് പ്രതിപക്ഷമുയർത്തുന്ന പ്രധാന ആരോപണം.

New Update
1001274107

തിരുവനന്തപുരം : ശബരിമല വികസനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം വിവാദച്ചുഴയിൽപ്പെട്ട് നിൽക്കേ കഴിഞ്ഞ 10 വർഷമായി ശബരിമലയിൽ സർക്കാർ ചെവഴിച്ച പണത്തിന്റെ കണക്ക് പുറത്ത്. 

Advertisment

ശബരിമല മാസ്റ്റർ പ്ലാനി ന്റെ ഭാഗമായി ക്ഷേത്ര വികസനത്തിനായി 2016 മുതൽ 275.2 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി യിട്ടുണ്ടെങ്കിലും കേവലം 83.66 കോടി രൂപ മാത്രമാണ് സർക്കാർ ചെലവഴിച്ചതെന്ന ദേവസ്വം മന്ത്രി വി.എൻ വാസവന്റെ നിയമസഭയിലെ വെളിപ്പെടുത്തൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ശബരിമല വികസവുമായി ബന്ധപ്പെട്ട് കോടിക ളുടെ കണക്ക് പറഞ്ഞ് പറ്റിക്കുന്നത് സർക്കാരിന്റെ സ്ഥിരം പരിപാടിയാണെന്ന് തെളിയിക്കുന്ന നിയമസഭാ രേഖയാണ് പുറത്ത് വന്നതെന്ന് യു.ഡി.എഫ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

മാസ്റ്റർ പ്ലാൻ വികസന സമിതി 155.71 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയപ്പോൾ കേവലം 83.87 കോടി രൂപ മാത്രമാണ് സർക്കാർ നൽകിയതെന്നാണ് മരന്തിയുടെ ഇതു സംബന്ധിച്ചുള്ള മറുപടി.

IMG-20250924-WA0092

ഈ മാസം 17 ന് നിയമസഭയിൽ ടി.ജെ വിനോദിന്റ ചോദ്യത്തിന് നൽകിയ ഉത്തരത്തിലാണ് കൃത്യമായ കണക്കുകൾ പുറത്ത് വന്നത്.

ട്രഷറിയിൽ ഇനി കേവലം 21.27 ലക്ഷം രൂപ നിക്കായിരിപ്പുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

ഇതോടെയാണ് രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുള്ളത്.  

വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തി വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ട് അവരെ വഞ്ചിക്കുന്ന പതിവ് തന്ത്രമാണ് ഇടത് സർക്കാർ പയറ്റുന്നതെന്നും 10 കൊല്ലം കൊണ്ട് കേവലം 83 കോടിയുടെ വികസനം നടത്തിയ സർക്കാരാണ് ആയിരം കോടിയുടെ വികസനം ശബരിമലയിൽ നടത്തുമെന്ന് തള്ളി മറിക്കുന്നതെന്നുമാണ് പ്രതിപക്ഷത്ത് നിന്നുയരുന്ന രപധാന ആക്ഷേപം.

പമ്പയിൽ നടന്ന ആഗോള സംഗമത്തിനായി സ്‌പോൺസർമാരിൽ നിന്ന് ഏഴ് കോടി രൂപയാണ് സ്വരൂപിച്ചത്. കോടികൾ മുടക്കി മാമാങ്കം നടത്തിയതല്ലാതെ ക്രിയാത്മക പദ്ധതികളൊന്നും ഉരുത്തിരിഞ്ഞിട്ടില്ല.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പി.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന സോഷ്യൽ എൻജിനിയറിംഗ മാത്രമാണ് സംഗമമെന്നാണ് പ്രതിപക്ഷമുയർത്തുന്ന പ്രധാന ആരോപണം. 

സന്നിധാനത്തിന്റെ വികസനത്തിന് 778. 17 കോടി, പമ്പ വികസനത്തിന് 207 .48 കോടി, കാനനപാത വികസനത്തിന് 47. 97 കോടി രൂപ എന്നിങ്ങനെ വകയിരുത്തുമെന്ന് സർക്കാർ രപഖ്യാപിച്ചെങ്കിലും കഴിഞ്ഞ പത്ത് വർഷമായി ഇതൊന്നും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

Advertisment