New Update
/sathyam/media/media_files/2025/03/13/PDpAJBfQghyT2kAeq8xO.jpg)
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കാണാതായ പീഠം കണ്ടെത്തി. സ്‌പോൺസർ ഉണ്ണികൃഷ്ണന്റെ സഹോദരിയുടെ വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയത്.
Advertisment
പീഠം കാണാതെ പോയെന്ന് നേരത്തെ പരാതി നൽകിയത് ഉണ്ണികൃഷ്ണനായിരുന്നു. ഇതിന് പിന്നാലെ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്.
ദ്വാരപാലകത്തിന്റെ ഭാഗമായ പീഠങ്ങളാണ് കാണാതെ പോയത്. സഹോദരിയുടെ വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയത്.
ആഗസ്റ്റ് പതിമൂന്നാം തീയതിയാണ് പീഠം സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്. അതിനുമുമ്പ് സൂക്ഷിച്ചിരുന്നത് ജോലിക്കാരന്റെ വീട്ടിലായിരുന്നു.
വിവാദമായതോടെ ജോലിക്കാരൻ പീഠം തിരികെ നൽകിയിരുന്നു. 2021 മുതൽ ദ്വാരപാലക പീഠം വാസുദേവന്റെ വീട്ടിൽ ഉണ്ടായിരുന്നു. വാസുദേവന്റെ വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്.