New Update
/sathyam/media/media_files/2025/08/27/mohanlal-2025-08-27-09-14-19.jpeg)
തിരുവനന്തപുരം: ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് മോഹന്‍ലാലിനെ സര്‍ക്കാര്‍ ആദരിക്കുക.
Advertisment
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.
അടൂരിന് ശേഷം ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന മാനിച്ചാണ് മോഹന്‍ലാലിന് പുരസ്‌കാരം ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് പരമോന്നത സിനിമ ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും മോഹന്‍ലാല്‍ ഏറ്റുവാങ്ങിയത്.