തിരുമേനിമാരുമായി മോന്‍സ് ജോസഫിന് മാത്രമല്ല, എനിക്കും നല്ല ബന്ധമാണുള്ളത്. എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തെ ചൊല്ലി നിയമസഭയിൽ മോൻസ് ജോസഫ്, വി.ശിവൻകുട്ടി പോര്

ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ ഭിന്നശേഷി നിയമനം നടത്തുന്നില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി നടത്തിയ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്ന് മോന്‍സ് ജോസഫ് പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്.

New Update
photos(72)

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തെ ചൊല്ലി നിയമസഭയിൽ തർക്കം.

Advertisment

ഭിന്നശേഷി സംവരണത്തിന്റെ പേരിൽ സർക്കാർ നിയമനങ്ങൾ തടയുന്നു എന്നാരോപിച്ച് മോൻസ് ജോസഫ് അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനിടെയാണ് തർക്കമുണ്ടായത്.

ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ ഭിന്നശേഷി നിയമനം നടത്തുന്നില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി നടത്തിയ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്ന് മോന്‍സ് ജോസഫ് പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്.

ക്രിസ്ത്യാനികൾ ശിവൻകുട്ടിക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കരുത് എന്നായിരുന്നു മന്ത്രിയുടെ മറുപടി.

തിരുമേനിമാരുമായി മോന്‍സ് ജോസഫിന് മാത്രമല്ല, എനിക്കും നല്ല ബന്ധമാണുള്ളതെന്ന് ശിവന്‍കുട്ടി പറഞ്ഞു. മോൻസ് ജോസഫിനെ വിമർശിച്ച് സ്പീക്കർ എ.എൻ ഷംസീറും രംഗത്തുവന്നു. 

Advertisment