/sathyam/media/media_files/2025/09/29/photos394-2025-09-29-23-31-48.jpg)
തിരുവനന്തപുരം: സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള വിനിമയങ്ങൾ കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിന് 'സി എം വിത്ത് മി', അഥവാ, 'മുഖ്യമന്ത്രി എന്നോടൊപ്പം' പദ്ധതിയ്ക്ക് തുടക്കമായി.
ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍ കവിഞ്ഞ് സർക്കാരിന് ഒന്നുമില്ലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു കാര്യം /പരാതി അറിയിച്ചാൽ അത് റെക്കോർഡ് ചെയ്യപ്പെടുന്നതിനൊപ്പം 48 മണിക്കൂറിനുള്ളിൽ തിരിച്ചു വിളിച്ചിരിക്കും. സ്വീകരിക്കാൻ കഴിയുന്ന നടപടികളും അറിയിക്കും. നടപടി സ്വീകരിക്കാൻ കഴിയാത്തവയാണെങ്കിൽ അത് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ പ്രശ്‌നങ്ങൾക്കുമേൽ സമയബന്ധിതമായി നടപടിയെടുക്കുന്ന, എടുത്ത നടപടി നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളെ അറിയിക്കുന്ന ഇത്തരമൊരു സംവിധാനം രാജ്യത്ത് തന്നെ ആദ്യമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ട്രോൾ ഫ്രീ നമ്പർ : 1800 425 6789
മുഖ്യമന്ത്രിയുമായി പൊതുജനങ്ങൾക്കു നേരിട്ടു സംസാരിക്കാൻ അവസരമൊരുക്കുന്നതാണ് 'സി എം വിത്ത് മീ പരിപാടി.
തിരുവനന്തപുരം വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസ് ഏറ്റെടുത്ത സ്ഥലത്താണ് സെന്റർ പ്രവർത്തിക്കുന്നത്.
ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിനാണ് നടത്തിപ്പ് ചുമതല. കിഫ്ബിയാണ് അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്.