പി.പി സുനീറിന് പുറമേ സത്യൻ മൊകേരിയെ കൂടി അസിസ്റ്റന്റ് സെക്രട്ടറി. വി.എസ് സുനിൽകുമാരുൾപ്പെടെ എക്‌സിക്യൂട്ടീവിലേക്ക്. സിപിഐ സംസ്ഥാന നേതൃത്വത്തിൽ അടിമുടി അഴിച്ചുപണി

ബിനോയ് വിശ്വത്തിനെതിരായ വിവാദ സംഭാഷണത്തിൽ ഉൾപ്പെട്ട കെ.എം ദിവാകരനെ എക്‌സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

New Update
CPI

തിരുവനന്തപുരം: സിപിഐ സംസ്ഥാന നേതൃത്വത്തിൽ അടിമുടി അഴിച്ചുപണി. സംസ്ഥാന കൗൺസിലിനും, എക്‌സിക്യൂട്ടീവിനും പുറമേ സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി രൂപീകരിക്കാൻ തീരുമാനിച്ചു. പി.പി സുനീറിന് പുറമേ സത്യൻ മൊകേരിയെ കൂടി അസിസ്റ്റന്റ് സെക്രട്ടറി ആക്കും.

Advertisment

സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം സിപിഐ 25 ആയിട്ട് ഉയർത്തി. പുതിയ എക്‌സിക്യൂട്ടീവിലേക്ക് വി.എസ് സുനിൽകുമാർ, ടി.ജെ അഞ്ചലോസ് തുടങ്ങിയവരെ ഉൾപ്പെടുത്തി. 


ഗോവിന്ദൻ പള്ളിക്കാപ്പിൽ,കെ.പി സുരേഷ് രാജ്,കെ.കെ വത്സരാജ്, ടി.ടി ജിസ്‌മോൻ, ലതാദേവി എന്നിവരേയും എക്‌സിക്യൂട്ടീവിൽ ഉൾപ്പെടുത്തി.


ബിനോയ് വിശ്വത്തിനെതിരായ വിവാദ സംഭാഷണത്തിൽ ഉൾപ്പെട്ട കെ.എം ദിവാകരനെ എക്‌സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ. രാജൻ, പി.പ്രസാദ്,ജി.ആർ അനിൽ, ജയ് ചിഞ്ചു റാണി, മുല്ലക്കര രത്‌നാകൻ അടക്കമുള്ള മുതിർന്ന നേതാക്കൾ എക്‌സിക്യൂട്ടീവിൽ തുടരും. 

പി.പി സുനിർ അസിസ്റ്റൻറ് സെക്രട്ടറിയായി തുടരട്ടെ എന്ന നിലപാടിൽ ആയിരുന്നു നേതൃത്വം. രണ്ടാമത്തെ അസിസ്റ്റൻറ് സെക്രട്ടറി സ്ഥാനത്തേക്ക് പല പേരുകൾ പരിഗണിച്ചെങ്കിലും ഒടുവിൽ സത്യൻ മൊകേരിയിൽ എത്തിച്ചേർന്നു.

Advertisment