നിരുത്തരവാദപരമായി പെരുമാറാൻ സുരേഷ് ഗോപിക്ക് ആരാണ് അധികാരം നൽകിയത്. കേരളത്തിലെ സർക്കാരിനെയും ജനങ്ങളെയും ബിജെപി ശിക്ഷിക്കുകയാണെന്ന് ബിനോയ് വിശ്വം

കേരളത്തിലെ സർക്കാരിനെയും ജനങ്ങളെയും ബിജെപി ശിക്ഷിക്കുകയാണ്. കേരളവിരുദ്ധ നിലപാട് കാരണം എയിംസ് വിവാദം ബിജെപി സൃഷ്ടിച്ചതാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

New Update
Untitled

തിരുവനന്തപുരം: ബിജെപിയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയേയും വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിരുത്തരവാദപരമായി പെരുമാറാൻ സുരേഷ് ഗോപിക്ക് ആരാണ് അധികാരം നൽകിയതെന്നാണ് ബിനോയ് വിശ്വം ചോദിച്ചത്.

Advertisment

ബിജെപിയിലെ ചക്കളത്തിപ്പോരാട്ടം കാരണമാണ് എയിംസ് കേരളത്തിന് ലഭിക്കാതിരിക്കുന്നതെന്നും ബിജെപി കേരളത്തെ ലവലേശം പരിഗണിക്കുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. 


കേരളത്തിലെ സർക്കാരിനെയും ജനങ്ങളെയും ബിജെപി ശിക്ഷിക്കുകയാണ്. കേരളവിരുദ്ധ നിലപാട് കാരണം എയിംസ് വിവാദം ബിജെപി സൃഷ്ടിച്ചതാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.


ബിജെപിക്ക് സുതാര്യമായ തെരഞ്ഞെടുപ്പിൽ വിശ്വാസമില്ല. ജനാധിപത്യം തെറ്റാണെന്ന് ആർഎസ്എസ് വിശ്വസിക്കുന്നു. വോട്ടവകാശത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമം. 

എസ്‌ഐആർ ജനാധിപത്യ വിരുദ്ധമാണെന്നും വോട്ടർ പട്ടികയെ അവഹേളിക്കുകയാണ് ബിജെപിയെന്നും ബിനോയ് വിശ്വം പറഞ്ഞു. 

എസ്‌ഐആറിനെതിരെ എൽഡിഎഫ് പ്രതിഷേധിക്കുമെന്നും പരിഷ്‌കരണം നടപ്പിലാക്കാനുള്ള നീക്കത്തെ കേരളം ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Advertisment