ആർഎസ്എസ് ശതാബ്ദിയിൽ 100 രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കിയ കേന്ദ്രസർക്കാർ നടപടി ഭരണഘടനയെ അപമാനിക്കുന്നത്. മതേതര ഇന്ത്യക്ക് നേരെയുള്ള ആക്രമണമാണ് ഈ ബഹുമതി: മുഖ്യമന്ത്രി പിണറായി വിജയൻ

ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിൽ നിന്ന് വിട്ടുനിന്ന, വിഭജന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ്. 

New Update
pinarayi press meet

തിരുവനന്തപുരം: ആർഎസ്എസ് ശതാബ്ദിയിൽ 100 രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കിയതിൽ കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 

Advertisment

കേന്ദ്രസർക്കാർ നടപടി ഭരണഘടനയെ അപമാനിക്കുന്നതാണെന്ന് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിൽ നിന്ന് വിട്ടുനിന്ന, വിഭജന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണ്. 


മതേതര ഇന്ത്യക്ക് നേരെയുള്ള ആക്രമണമാണ് ഈ ബഹുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഭാരതാംബയുടെയും സ്വയംസേവകരുടെയും ചിത്രം ആലേഖനം ചെയ്ത നൂറ് രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രകാശനം ചെയ്തത്. പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്.

Advertisment