തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ മൂന്ന് കുഞ്ഞതിഥികൾ കൂടി

ആലപ്പുഴയിൽ നിന്ന് 20 ദിവസം പ്രായമായ കുഞ്ഞും തിരുവനന്തപുരത്ത് നിന്ന് രണ്ട് കുട്ടികളുമാണ് അമ്മത്തൊട്ടിലിലെത്തിയത്

New Update
1001293589

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിൽ ഇന്നലെ മൂന്ന് കുഞ്ഞുങ്ങളെത്തി.

Advertisment

 അമ്മത്തൊട്ടിലിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര കുട്ടികൾ എത്തുന്നത് .

 ആലപ്പുഴയിൽ നിന്ന് 20 ദിവസം പ്രായമായ കുഞ്ഞും തിരുവനന്തപുരത്ത് നിന്ന് രണ്ട് കുട്ടികളുമാണ് അമ്മത്തൊട്ടിലിലെത്തിയത്.

ഈ വർഷം ആകെ 23 കുട്ടികളെ കിട്ടിയെന്നും സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു.

മൂന്നും പെൺകുട്ടികളാണ് . തിരുവനന്തപുരത്ത് കിട്ടിയ കുട്ടികൾക്ക് രണ്ടാഴ്ചയാണ് പ്രായം.

കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ് .

ആലപ്പുഴയിലെ കുട്ടിക്ക് വീണ, തിരുവനന്തപുരത്തെ കുട്ടികൾക്ക് അഹിംസ അക്ഷര എന്നും പേരിട്ടു. ഈ വർഷം ആകെ കിട്ടിയത് 23 കുട്ടികളാണ്. 14 പെൺകുട്ടികളും 9 ആൺകുട്ടികളും.

Advertisment