സ്വർണപ്പാളി വിവാദം. ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഇന്ന് ചോദ്യം ചെയ്തേക്കും

കൃത്യമായ ചോദ്യാവലി ഇതിനായി ദേവസ്വം വിജിലൻസ് തയ്യാറാക്കിയിട്ടുണ്ട്.

New Update
unnikrishnan

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തേക്കും.

Advertisment

ശബരിമലയിൽ നിന്ന് കൊണ്ടുപോയത് സ്വർണപ്പാളി ആണോ ചെമ്പുപാളി ആണോ എന്നും ഇത് ഒരു മാസത്തോളം കയ്യിൽ സൂക്ഷിച്ചത് ഉൾപ്പടെയുള്ള ദുരൂഹ വിഷയങ്ങളിൽ വ്യക്തത വരുത്താനാണ് വിജിലൻസ് നീക്കം.

കൃത്യമായ ചോദ്യാവലി ഇതിനായി ദേവസ്വം വിജിലൻസ് തയ്യാറാക്കിയിട്ടുണ്ട്. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട ഇടപാടുകാരെയെല്ലാം വിജിലൻസ് ചോദ്യം ചെയ്യും.

ചോദ്യം ചെയ്യാൻ വിളിപ്പിച്ചുകൊണ്ടുള്ള നോട്ടീസ് പലർക്കും വിജിലൻസ് അയച്ചിട്ടുണ്ട്.

സ്വർണപ്പാളി വിഷയത്തിൽ സുപ്രധാന വെളിപ്പെടുത്തലുമായി വിജയ് മല്യ നിയോഗിച്ച വിദഗ്ധൻ സെന്തിൽ നാഥനും രംഗത്തെത്തിയിരുന്നു.

ദ്വാരപാലക ശില്പത്തിൽ അഞ്ച് കിലോ സ്വർണം പൊതിഞ്ഞതായി അദ്ദേഹം പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് പന്തളം കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment